---
title: "ഉള്ളിയേരി പഞ്ചായത്തിന്റെ അഭിമാനമാനമായി യുദ്ധസ്മാരകം "
english_title: "War Memorial as the pride of Ullieri Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/14182/war-memorial-as-the-pride-of-ullieri-panchayat"
published_at: "2021-12-03T12:41:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61a9c34b2835f_w.JPG"
keywords: []
---

# ഉള്ളിയേരി പഞ്ചായത്തിന്റെ അഭിമാനമാനമായി യുദ്ധസ്മാരകം 

> **Lead Summary:** ഉള്ളിയേരി: രാജൃത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് വേണ്ടി കോഴിക്കോട് ജില്ലയില്‍ ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരിയില്‍ നിര്‍മ്മിക്കാന്‍ പോവുന്ന ഉത്തമമായ യുദ്ധസ്മാരകത്തിന്റെ മാതൃകയും, ബ്രോഷറും ഉള്ളിയേരി പഞ്ചായത്ത് പ്രസിഡണ്ട് സി. അജിതയ്ക്ക് ജയ് ജവാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൈമാറി.

## Article Content

ഉള്ളിയേരി: രാജൃത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് വേണ്ടി കോഴിക്കോട് ജില്ലയില്‍ ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരിയില്‍ നിര്‍മ്മിക്കാന്‍ പോവുന്ന ഉത്തമമായ യുദ്ധസ്മാരകത്തിന്റെ മാതൃകയും, ബ്രോഷറും ഉള്ളിയേരി പഞ്ചായത്ത് പ്രസിഡണ്ട് സി. അജിതയ്ക്ക് ജയ് ജവാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൈമാറി.

രജീഷ് പുത്തഞ്ചേരി, സെക്രട്ടറി ഇ.കെ. രാധാകൃഷ്ണനും നിര്‍മ്മാണ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. സുകുമാരന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക പൂമഠത്തില്‍, സെക്രട്ടറി ഫവാസ് ഷമീം, സിനിയര്‍ ക്ലാര്‍ക്ക് ബിജിത്ത്, നിര്‍മ്മാണ കമ്മറ്റി ജോയ്ന്റ് സെക്രട്ടറി ഷാജു കിണറുള്ളതില്‍, ഷിബു കാരടിപറമ്പില്‍, നിധീഷ് കൂട്ടാക്കൂല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/14182/war-memorial-as-the-pride-of-ullieri-panchayat)