---
title: "#Onam Celebration | സരസ്വതി വിദ്യാ മന്ദിര്‍ ഹൈസ്‌കൂളില്‍  ഓണാഘോഷം സാമൂഹ്യ സമരസതാദിനമായി ആചരിച്ചു"
english_title: "#Onam Celebration At saraswathi vidhya Mandir High School "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141826/onam-celebration-at-saraswathi-vidhya-mandir-high-school"
published_at: "2023-08-26T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98dc670d8b_POOTHALAM.jpg"
keywords: []
---

# #Onam Celebration | സരസ്വതി വിദ്യാ മന്ദിര്‍ ഹൈസ്‌കൂളില്‍  ഓണാഘോഷം സാമൂഹ്യ സമരസതാദിനമായി ആചരിച്ചു

> **Lead Summary:** **നന്മണ്ട. **:നന്മണ്ട സരസ്വതി വിദ്യാ മന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓണാഘോഷം - 'പൂത്താലം - 2023' സാമൂഹ്യ സമരസതാ ദിനമായി ആചരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും കര്‍ഷകനും 103 വയസും കഴിഞ്ഞ മണ്ണാംപൊയില്‍ ചെക്കൂട്ടിയെ വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്.വിക്രമന്‍ പൊന്നാട അണിയിച്ചു.

## Article Content

**നന്മണ്ട. **:നന്മണ്ട സരസ്വതി വിദ്യാ മന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓണാഘോഷം - 'പൂത്താലം - 2023' സാമൂഹ്യ സമരസതാ ദിനമായി ആചരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും കര്‍ഷകനും 103 വയസും കഴിഞ്ഞ മണ്ണാംപൊയില്‍ ചെക്കൂട്ടിയെ വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്.വിക്രമന്‍ പൊന്നാട അണിയിച്ചു.

വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ പി.വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. അമരവാണി മാനേജിംഗ് എഡിറ്റര്‍ ടി.പി.ഗംഗാധരന്‍ സാമുഹ്യ സമരസതാ സന്ദേശം നല്‍കി. ചടങ്ങില്‍ വിദ്യാമന്ദിറിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അദ്ധ്യാപിക മിസ് റീമാ രാജിനെ സുധന്‍ നന്മണ്ട ഉപഹാരം നല്‍കി അനുമോദിച്ചു. പുതിയോട്ടും കണ്ടി കമല, അനഘ, സത്യവതി, കീരിപ്പൊയില്‍ കെ.പി.ഗീത എന്നിവര്‍ക്ക് ഓണസമ്മാനം നല്‍കി ആദരിച്ചു.

അറപ്പീടിക പാതിരിശ്ശേരി ബാലന്‍ നായര്‍, ശാന്ത, കോട്ടനട പി.കെ.രാഘവന്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ വിദ്യാലയ സമിതി ജോ. സെക്രട്ടറിമാരായ ടി.കെ.വത്സലന്‍, എ.രാധാകൃഷ്ണന്‍, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ കെ. രമ്യ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍, വടംവലി, ഉറിയടി, കളിയൂഞ്ഞാല്‍, മലയാളി മങ്ക, മാവേലി മത്സരങ്ങള്‍ മുതലായവക്ക് ശേഷം ഓണസദ്യയും ഉണ്ടായിരുന്നു. സീനിയര്‍ അസിസ്റ്റന്റ് പി.പ്രേമ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141826/onam-celebration-at-saraswathi-vidhya-mandir-high-school)