---
title: "#OMAK ONAM |ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "OMAK ONAM Celebration at KODUVALLY "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142036/omak-onam-celebration-at-koduvally"
published_at: "2023-08-27T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ead0f6d9dfb_PTA_RAHEEM_.jpg"
keywords: []
---

# #OMAK ONAM |ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കൊടുവള്ളി : **ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം കൊടുവള്ളിയില്‍ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ തിരുവമ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊടുവള്ളി : **ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം കൊടുവള്ളിയില്‍ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ തിരുവമ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബി, ട്രഷറര്‍ സത്താര്‍ പുറായില്‍, വിനോദ് താമരശ്ശേരി, പി കെ സി മുഹമ്മദ്, മുജീബുറഹ്‌മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഒമാക് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ മത്സരങ്ങള്‍ ആവേശകരമായി. ഒമാക് അംഗങ്ങള്‍ അണിനിരന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടന്നു. സമാപന സമ്മേളനം കൊടുവള്ളി കൗണ്‍സിലറും ഒമാക് മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ സോജിത് കെ.സി ഉദ്ഘാടനം നിര്‍വഹിച്ചു.

ഒമാക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റമീല്‍, ഗോകുല്‍, പ്രകാശ്, ഇഖ്ബാല്‍ പൂക്കോട്, ജയദീഷ് , നഹാദ്, ഹാരിസ്, ചാഷ്യാരാഗി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക് ഇംഗ്ലീഷ് പ്ലസ് ലേണിംഗ് അക്കാദമി, ഡയലോഗ് മൊബൈല്‍സ് മുക്കം, മാര്‍ടെക്‌സ് വെഡിങ് സെന്റര്‍ തിരുവമ്പാടി, അന്‍സാരി കൊടുവള്ളി, വിഫോര്‍ ന്യൂസ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142036/omak-onam-celebration-at-koduvally)