---
title: "#ONAM | പൂനത്ത് ഉദയം കലാകായിക വേദി ഓണാഘോഷവും അനുമോദനസദസ്സും നടത്തി"
english_title: "poonath udyam kalavedhi function "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142181/poonath-udyam-kalavedhi-function"
published_at: "2023-08-27T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb715817406_poonath_udyam_photo.jpg"
keywords: []
---

# #ONAM | പൂനത്ത് ഉദയം കലാകായിക വേദി ഓണാഘോഷവും അനുമോദനസദസ്സും നടത്തി

> **Lead Summary:** **പൂനത്ത്: ** പൂനത്ത് ഉദയം കലാകായിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും നല്‍കി.

## Article Content

**പൂനത്ത്: ** പൂനത്ത് ഉദയം കലാകായിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും നല്‍കി.

ഗൃഹാങ്കണ പൂക്കളമത്സരം, കായികമത്സരങ്ങള്‍ എന്നിവയ്ക്കുശേഷം വൈകുന്നേരം സമ്മാനദാനചടങ്ങ് നടത്തി. മൈസൂര്‍  സിഎഫ്ടിആർഐ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോളിക്കുലാര്‍ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ അനുശ്രീ ലോഹിദാക്ഷനെയും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

ചടങ്ങിന് ഉദയം കലാകായിക വേദി സെക്രട്ടറി അര്‍ജുന്‍ പൂനത്ത് സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് സുരേഷ്  അധ്യക്ഷത വഹിച്ചു. പി.കെ ലോഹിദാക്ഷന്‍, ഷൈജു പി,വി.എം മുഹമ്മദാലി,അഖിന്‍രാജ്,ഷിജി കെ.പി.സജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142181/poonath-udyam-kalavedhi-function)