---
title: "#youth congress | കുന്നത്തറ ടെക്‌സ്‌റ്റൈല്‍സ് തൊഴിലാളികള്‍ക്ക്  ഉത്സവബത്ത നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്"
english_title: "Youth Congress asked  to pay festival allowance For Kunanthara Textiles Workers "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142343/youth-congress-asked-to-pay-festival-allowance-for-kunanthara-textiles-workers"
published_at: "2023-08-28T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecc3783fafd_indian_youth_congress.jpg"
keywords: []
---

# #youth congress | കുന്നത്തറ ടെക്‌സ്‌റ്റൈല്‍സ് തൊഴിലാളികള്‍ക്ക്  ഉത്സവബത്ത നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** **ബാലുശ്ശേരി :** അടച്ചുപൂട്ടി കിടക്കുന്ന ഫാക്ടറി തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ലഭിച്ചുകൊണ്ടിരുന്ന ഉത്സവബത്ത ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ അടച്ചു പൂട്ടിയ കുന്നത്തറ ടെക്‌സ്‌റ്റൈല്‍സിലെ 500 ഓളം വരുന്ന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാത്തതില്‍ ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

## Article Content

**ബാലുശ്ശേരി :** അടച്ചുപൂട്ടി കിടക്കുന്ന ഫാക്ടറി തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ലഭിച്ചുകൊണ്ടിരുന്ന ഉത്സവബത്ത ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ അടച്ചു പൂട്ടിയ കുന്നത്തറ ടെക്‌സ്‌റ്റൈല്‍സിലെ 500 ഓളം വരുന്ന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാത്തതില്‍ ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

കുന്നത്തറ ടെക്‌സ്‌റ്റൈല്‍സിലുള്ള 500 ഓളം വരുന്ന തൊഴിലാളികള്‍ ഭൂരിഭാഗവും ബാലുശ്ശേരി നിയോജ്യമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പെടുന്ന ആളുകള്‍ ആയിട്ടും വര്‍ഷാവര്‍ഷങ്ങളായി അടച്ച് പൂട്ടിയ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഉത്സവബത്ത ഈ പ്രാവശ്യം ബാലുശ്ശേരിയിലെ മാത്രം ഫാക്ടറിക്ക് ലഭിക്കാത്തത് സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടാണെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി എം വരുണ്‍ കുമാര്‍ ആരോപിച്ചു.

എത്രയും പെട്ടെന്ന് തന്നെ ഇവര്‍ക്ക് ഉത്സവബത്ത ലഭ്യമാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142343/youth-congress-asked-to-pay-festival-allowance-for-kunanthara-textiles-workers)