---
title: "#CHUvatu 2023 |ചുവട്  2023 ; മാമ്പൊയില്‍ ശാഖ  വനിതാലീഗ് സംഗമം സംഘടിപ്പിച്ചു"
english_title: "Chuvatu women leegu meeting at Mambyoil "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142407/chuvatu-women-leegu-meeting-at-mambyoil"
published_at: "2023-08-29T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eda73e47d36_chuvatu.jpg"
keywords: []
---

# #CHUvatu 2023 |ചുവട്  2023 ; മാമ്പൊയില്‍ ശാഖ  വനിതാലീഗ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ഉള്ളിയേരി : മാമ്പൊയില്‍ ശാഖ വനിതാലീഗ് സംഗമം(ചുവട്) ബാലുശ്ശേരി മണ്ഡലം വനിതാലീഗ് സെക്രട്ടറി സുമയ്യ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു ലൈല കുറ്റിയുള്ളതില്‍ അദ്ധ്യക്ഷയായി നുസ് ല അനസ് മാമ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

ഉള്ളിയേരി : മാമ്പൊയില്‍ ശാഖ വനിതാലീഗ് സംഗമം(ചുവട്) ബാലുശ്ശേരി മണ്ഡലം വനിതാലീഗ് സെക്രട്ടറി സുമയ്യ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു ലൈല കുറ്റിയുള്ളതില്‍ അദ്ധ്യക്ഷയായി നുസ് ല അനസ് മാമ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തി.

സ്വയംതിരിച്ചറിയുന്ന തുല്ല്യരായ ഒരുയഥാര്‍ത്ഥ മനുഷ്യരായി വനിതാലീഗിന്റെ പ്രവര്‍ത്തകര്‍ മാറണമെന്നും അങ്ങനെയുള്ളവരെ തോല്‍പ്പിക്കാന്‍ ഭൂമിയില്‍ആര്‍ക്കും സാധ്യമല്ലെന്നും അവര്‍ പറഞ്ഞു .

പഞ്ചായത്ത് ലീഗ് സെക്രട്ടറി റഹീം എടത്തില്‍, ജില്ലായൂത്ത്‌ലീഗ് സെക്രട്ടറി സിറാജ് ചിറ്റേടത്ത്,പഞ്ചായത്ത് വനിതാലീഗ് സെക്രട്ടറി റഷീദ നാറാത്ത്,പഞ്ചായത്ത് ലീഗ് വൈ:പ്രസിഡണ്ട് പി എം മുഹമ്മദലി, ശാഖ പ്രസിഡണ്ട് .ടി എം മോയി, റംല വി സി,ഫൗസിയ വി സി,ഫാത്തിമ മിര്‍സ, എന്നിവര്‍ സംസാരിച്ചു.

ഒ സി അസ്മ സ്വാഗതവും ബാസിമ മുഹമ്മദലി നന്ദിയും പറഞ്ഞു. അഷ്‌റഫ് നാറാത്തിന്റെ ഗാനവിരുന്ന് പരിപാടിക്ക് ആവേശമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142407/chuvatu-women-leegu-meeting-at-mambyoil)