---
title: "ഫെസ്റ്റിവൽ അലവൻസ് കിട്ടിയില്ല; തൊഴിലാളികൾ പട്ടിണി സമരം നടത്തി"
english_title: "Hunger strike in kunnathra atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142702/hunger-strike-in-kunnathra-atholi"
published_at: "2023-08-31T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f05fdc25805_IMG-20230831-WA0009.jpg"
keywords: []
---

# ഫെസ്റ്റിവൽ അലവൻസ് കിട്ടിയില്ല; തൊഴിലാളികൾ പട്ടിണി സമരം നടത്തി

> **Lead Summary:** അത്തേളി,:കുന്നത്തറ കമ്പനി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തിരുവോണനാളില്‍ കമ്പനിക്കു മുമ്പില്‍ പട്ടിണി സമരം നടത്തി. പൂട്ടിക്കിടക്കുന്ന കമ്പനിയിലെ 500 ഓളം തൊഴിലാളികള്‍ക്ക് 2000 രൂപ വീതം കഴിഞ്ഞ വര്‍ഷം വരെ അലവന്‍സ് ലഭിച്ചിരുന്നു.ഇത്തവണ അലവന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കുന്നത്തറ ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ കമ്പനിപ്പടിക്കല്‍ പട്ടിണി സമരം ചെയ്തത്.പി.വി. ഭാസ്‌കരന്‍ കിടാവ് സമരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി. പ്രഭ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍ കിടാവ്, എന്‍ രാജന്‍, എം. മമ്മത് കോയ, രാജന്‍ നന്താത്ത്, ആര്‍. ഉണ്ണി, കുട്ടികൃഷ്ണക്കുറുപ്പ്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

അത്തേളി,:കുന്നത്തറ കമ്പനി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തിരുവോണനാളില്‍ കമ്പനിക്കു മുമ്പില്‍ പട്ടിണി സമരം നടത്തി. പൂട്ടിക്കിടക്കുന്ന കമ്പനിയിലെ 500 ഓളം തൊഴിലാളികള്‍ക്ക് 2000 രൂപ വീതം കഴിഞ്ഞ വര്‍ഷം വരെ അലവന്‍സ് ലഭിച്ചിരുന്നു.ഇത്തവണ അലവന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കുന്നത്തറ ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ കമ്പനിപ്പടിക്കല്‍ പട്ടിണി സമരം ചെയ്തത്.പി.വി. ഭാസ്‌കരന്‍ കിടാവ് സമരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി. പ്രഭ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍ കിടാവ്, എന്‍ രാജന്‍, എം. മമ്മത് കോയ, രാജന്‍ നന്താത്ത്, ആര്‍. ഉണ്ണി, കുട്ടികൃഷ്ണക്കുറുപ്പ്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142702/hunger-strike-in-kunnathra-atholi)