---
title: "കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു"
english_title: "A neighbor who came to settle a family dispute was stabbed at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142718/a-neighbor-who-came-to-settle-a-family-dispute-was-stabbed-at-balussery"
published_at: "2023-08-31T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f01c4f1d32a_KATHI.JPG"
keywords: []
---

# കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു

> **Lead Summary:** ** ബാലുശ്ശേരി:** കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് കുത്തേറ്റത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ ജയേഷ് ആണ് ആക്രമണം നടത്തിയത്.

## Article Content

** ബാലുശ്ശേരി:** കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് കുത്തേറ്റത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ ജയേഷ് ആണ് ആക്രമണം നടത്തിയത്.

വയറിന് കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.

ബാലുശ്ശേരി കുറിങ്ങോട്ടിടത്ത് താമസിക്കുന്ന ജയേഷിന്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ നടക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസി സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇതില്‍ പ്രകോപിതനായ ജയേഷ് താന്റെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് സുനില്‍ കുമാറിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് സുനില്‍ കുമാര്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സുനില്‍ കുമാറിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. സുനില്‍ കുമാര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142718/a-neighbor-who-came-to-settle-a-family-dispute-was-stabbed-at-balussery)