---
title: "ആവേശം പകർന്ന് ആനപ്പാറ ജലോത്സവം"
english_title: " Anappara Water Festival Reopen "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142804/anappara-water-festival-reopen"
published_at: "2023-08-31T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f07178e6a55_IMG-20230831-WA0018.jpg"
keywords: []
---

# ആവേശം പകർന്ന് ആനപ്പാറ ജലോത്സവം

> **Lead Summary:** അത്തോളി:കോരപ്പുഴയുടെ കൈവഴിയായ കുനിയില്‍ പുഴയോളങ്ങളെ തഴുകിയെത്തിയ തോണി തുഴയല്‍ മത്സരം ആനപ്പാറ ജലോത്സവത്തില്‍ ആവേശം പകര്‍ന്നു.30 വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ തോണി തുഴയല്‍ മത്സരം കാണാന്‍ കൊങ്ങന്നൂര്‍ ആനപ്പാറയിലേക്ക് ജനം ഒഴുകി. ഓര്‍മ്മ മത്സ്യ തൊഴിലാളി സ്വയം സഹായ സംഘത്തില്‍ ആഭിമുഖ്യത്തില്‍ നടന്ന ഓര്‍മ്മ ഓണം ഫെസ്റ്റിലായിരുന്നു തോണി തുഴയല്‍ , കമ്പവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.അഞ്ച് പേര്‍ ചേര്‍ന്ന് തുഴഞ്ഞ തോണി തുഴയല്‍ മത്സരത്തില്‍ കോരപ്പുഴ സ്പൈമോക്ക് എ ടീം ജേതാക്കളായി കെ ടി കുഞ്ഞിരാമന്‍ സ്മാരക ട്രോഫിക്കും 10,000 രൂപ ക്യാഷ് പ്രൈസ്‌നും അര്‍ഹരായി.രണ്ട് പേര്‍ ചേര്‍ന്ന് തുഴഞ്ഞ മത്സരത്തില്‍ ഒ ടി ബിജു - ഒ ടി ബാബു ടീം ഒന്നാം സ്ഥാനം നേടി. രാവിലെ ആനപ്പാറ പാതാറില്‍ നടന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം എല്‍ എ പതാക ഉയര്‍ത്തിയതോടെ ഫെസ്റ്റിന് തുടക്കമിട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷ എ എം സരിത , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സാജിത , പി കെ ജുനൈസ്, പി പി ചന്ദ്രന്‍ ,കെ ടി ശേഖര്‍, ടി പി അശോകന്‍ എന്നിവര്‍ സംസാരിച്ചു.വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ സാജിത അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി രക്ഷാധികാരി സാജിത് കോറോത്ത് ആനപ്പാറ ജലോത്സവം - 2024 പ്രഖ്യാപനം നടത്തി. ഓര്‍മ്മ മുന്‍ സെക്രട്ടറി പി സജീഷ് സ്വാഗതവും സ്വാഗത സംഘം ട്രഷറര്‍ കെ ശശികുമാര്‍ നന്ദിയും പറഞ്ഞു. .

## Article Content

അത്തോളി:കോരപ്പുഴയുടെ കൈവഴിയായ കുനിയില്‍ പുഴയോളങ്ങളെ തഴുകിയെത്തിയ തോണി തുഴയല്‍ മത്സരം ആനപ്പാറ ജലോത്സവത്തില്‍ ആവേശം പകര്‍ന്നു.30 വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ തോണി തുഴയല്‍ മത്സരം കാണാന്‍ കൊങ്ങന്നൂര്‍ ആനപ്പാറയിലേക്ക് ജനം ഒഴുകി. ഓര്‍മ്മ മത്സ്യ തൊഴിലാളി സ്വയം സഹായ സംഘത്തില്‍ ആഭിമുഖ്യത്തില്‍ നടന്ന ഓര്‍മ്മ ഓണം ഫെസ്റ്റിലായിരുന്നു തോണി തുഴയല്‍ , കമ്പവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.അഞ്ച് പേര്‍ ചേര്‍ന്ന് തുഴഞ്ഞ തോണി തുഴയല്‍ മത്സരത്തില്‍ കോരപ്പുഴ സ്പൈമോക്ക് എ ടീം ജേതാക്കളായി കെ ടി കുഞ്ഞിരാമന്‍ സ്മാരക ട്രോഫിക്കും 10,000 രൂപ ക്യാഷ് പ്രൈസ്‌നും അര്‍ഹരായി.രണ്ട് പേര്‍ ചേര്‍ന്ന് തുഴഞ്ഞ മത്സരത്തില്‍ ഒ ടി ബിജു - ഒ ടി ബാബു ടീം ഒന്നാം സ്ഥാനം നേടി. രാവിലെ ആനപ്പാറ പാതാറില്‍ നടന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം എല്‍ എ പതാക ഉയര്‍ത്തിയതോടെ ഫെസ്റ്റിന് തുടക്കമിട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷ എ എം സരിത , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സാജിത , പി കെ ജുനൈസ്, പി പി ചന്ദ്രന്‍ ,കെ ടി ശേഖര്‍, ടി പി അശോകന്‍ എന്നിവര്‍ സംസാരിച്ചു.വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ സാജിത അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി രക്ഷാധികാരി സാജിത് കോറോത്ത് ആനപ്പാറ ജലോത്സവം - 2024 പ്രഖ്യാപനം നടത്തി. ഓര്‍മ്മ മുന്‍ സെക്രട്ടറി പി സജീഷ് സ്വാഗതവും സ്വാഗത സംഘം ട്രഷറര്‍ കെ ശശികുമാര്‍ നന്ദിയും പറഞ്ഞു. .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142804/anappara-water-festival-reopen)