---
title: "കേരളം ഭരിക്കുന്നത് തിരുട്ട കുടുoബം : വിദ്യാ ബാലകൃഷ്ണൻ"
english_title: "Congress valykkode family meet"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/142859/congress-valykkode-family-meet"
published_at: "2023-08-31T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0b7fde68b7_IMG-20230831-WA0072.jpg"
keywords: []
---

# കേരളം ഭരിക്കുന്നത് തിരുട്ട കുടുoബം : വിദ്യാ ബാലകൃഷ്ണൻ

> **Lead Summary:** പേരാമ്പ്ര:കേരളം ഭരിക്കുന്നത് തിരുട്ടുകുടുംബമാണെന്നും കുടുംബത്തോടെ ഖജനാവ് കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രിയും കുടുംബവും ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. വാല്യക്കോട് കോൺഗ്രസ് സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരി കെ.പി സീന മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മുൻകാല നേതാക്കളെ ആദരിച്ചു.സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന പറമ്പത്ത് മീത്തൽ നാരായണി ,അഭിജിത്ത് എന്നിവരെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. കെ. മധു കൃഷ്ണൻ, പി.എം പ്രകാശൻ, വി.വി ദിനേശൻ, കെ.സി ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്മദ് മിന,സദർ എടകുടി,ഇബ്രാഹിം കുനിയിൽ ,എം. ടി ബാലൻ മാസ്റ്റർ കെ.എം മനോജ് കുമാർ,ഷിബിത്ത് വി.ബി ,ഭാസ്കരൻ പി.ആർ ,ബാബു എൻ ,ഷിജിന പി ,സ്നേഹ പ്രഭ ടി പി ,കെ ,വിശ്വനാഥൻ പട്ടേരികണ്ടി ,രാമചന്ദ്രൻ വാളേരി,എന്നിവർ സംസാരിച്ചു തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു

## Article Content

പേരാമ്പ്ര:കേരളം ഭരിക്കുന്നത് തിരുട്ടുകുടുംബമാണെന്നും കുടുംബത്തോടെ ഖജനാവ് കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രിയും കുടുംബവും ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. വാല്യക്കോട് കോൺഗ്രസ് സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരി കെ.പി സീന മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മുൻകാല നേതാക്കളെ ആദരിച്ചു.സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന പറമ്പത്ത് മീത്തൽ നാരായണി ,അഭിജിത്ത് എന്നിവരെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. കെ. മധു കൃഷ്ണൻ, പി.എം പ്രകാശൻ, വി.വി ദിനേശൻ, കെ.സി ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്മദ് മിന,സദർ എടകുടി,ഇബ്രാഹിം കുനിയിൽ ,എം. ടി ബാലൻ മാസ്റ്റർ കെ.എം മനോജ് കുമാർ,ഷിബിത്ത് വി.ബി ,ഭാസ്കരൻ പി.ആർ ,ബാബു എൻ ,ഷിജിന പി ,സ്നേഹ പ്രഭ ടി പി ,കെ ,വിശ്വനാഥൻ പട്ടേരികണ്ടി ,രാമചന്ദ്രൻ വാളേരി,എന്നിവർ സംസാരിച്ചു തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/142859/congress-valykkode-family-meet)