---
title: "അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്‌നേഹസ്പര്‍ശം പരിപാടി നടത്തി"
english_title: "sneha sparsham programme was held to mark International Disability Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/14361/sneha-sparsham-programme-was-held-to-mark-international-disability-day"
published_at: "2021-12-04T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab15c89fdf3_w.JPG"
keywords: []
---

# അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്‌നേഹസ്പര്‍ശം പരിപാടി നടത്തി

> **Lead Summary:** ** കൂരാച്ചുണ്ട്**: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ വട്ടച്ചിറ ബഡ്‌സ് സ്‌കൂളില്‍ സ്‌നേഹസ്പര്‍ശം പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

## Article Content

** കൂരാച്ചുണ്ട്**: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ വട്ടച്ചിറ ബഡ്‌സ് സ്‌കൂളില്‍ സ്‌നേഹസ്പര്‍ശം പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡാര്‍ലി പുല്ലന്‍കുന്നേല്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മത്, ബ്ലോക്ക് അംഗം അഡ്വ. വി.കെ. ഹസീന, പ്രധാന അധ്യാപിക ജേക്കബ് കോച്ചേരി, അധ്യാപകരായ അജയ് കാനാട്ട്, ബിജു കൊച്ചുവീട്ടില്‍, സിന്ധു വര്‍ഗീസ്, സിന്ധു സജി, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ അഖില, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സന്ദീപ് കളപ്പുരയ്ക്കല്‍, ജലീല്‍ കുന്നുംപുറത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/14361/sneha-sparsham-programme-was-held-to-mark-international-disability-day)