---
title: "#Proteset| നരയംകുളത്ത് കരിങ്കല്‍ ഖനനനീക്കത്തിനെതിരെ  പ്രതിഷേധം ശക്തമാകുന്നു"
english_title: "The protest against the quarrying of granite in Narayamkulam is intensifying"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/143976/the-protest-against-the-quarrying-of-granite-in-narayamkulam-is-intensifying"
published_at: "2023-09-05T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6d290ba3c2_koottalta.jpg"
keywords: []
---

# #Proteset| നരയംകുളത്ത് കരിങ്കല്‍ ഖനനനീക്കത്തിനെതിരെ  പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **കൂട്ടാലിട : **കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് നരയംകുളത്ത് കണ്ടെന്‍കൈ പാറ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്ക്കരിച്ചു. നരയംകുളം സ്‌കൂളിനു സമീപമുള്ള ഈ പാറ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനനം ചെയ്തിരുന്നു. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.

## Article Content

**കൂട്ടാലിട : **കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് നരയംകുളത്ത് കണ്ടെന്‍കൈ പാറ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്ക്കരിച്ചു. നരയംകുളം സ്‌കൂളിനു സമീപമുള്ള ഈ പാറ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനനം ചെയ്തിരുന്നു. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.

ഇവിടെ ഏക്കര്‍ കണക്കിന് സ്ഥലം വടകര സ്വദേശിയുടേതായിട്ടുണ്ട്. ഇയാള്‍ ക്വാറി ആവശ്യത്തിന് സ്ഥലം കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത സമിതിക്ക് രൂപം നല്‍കിയത്. വലിയ ഒരു നിര്‍മാണ സൊസൈറ്റിയാണ് ഖനനനീക്കം നടത്തുന്നതെന്നും നാട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. യോഗം ഗ്രാമ പഞ്ചായത്തംഗം ടി. പി. ഉഷ ഉദ്ഘാടനം ചെയ്തു.

നരയംകുളം ഗ്രാമീണ വായനശാല സെക്രട്ടറി എ. കെ. കണാരന്‍ അധ്യക്ഷത വഹിച്ചു. ജയരാജന്‍ കല്പകശ്ശേരി, എം. കെ. സതീഷ്, ടി. കെ. ചന്ദ്രന്‍, പി. കെ. ശശിധരന്‍, എ. കെ. ലിഷ, ഷൈജു അരയം മ്മാടന്‍, രതീഷ് ഇരിക്കമ്പത്ത്, പി. സജീവന്‍, ടി. പി. ചന്ദ്രിക, സി. എച്ച്. വിനോദന്‍, വിജിത മുരളി, രാജന്‍ നരയംകുളം, മധുസൂധന്‍ ചെറുക്കാട്, എരഞ്ഞോളി ബാലന്‍ നായര്‍, എ. പി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

ജാഗ്രത സമിതി ഭാരവാഹികള്‍ : ടി. പി. ഉഷ (ചെയര്‍ ) ലിനീഷ് നരയംകുളം (കണ്‍) എ. കെ. ശ്രീജേഷ് (ട്രഷ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/143976/the-protest-against-the-quarrying-of-granite-in-narayamkulam-is-intensifying)