---
title: "#PONNARAM Residence| പൊന്നരം   റസിഡന്‍സ്അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ളാസ്സും സംഘടിപ്പിച്ചു"
english_title: "Residents A valedictorian audience and motivational class were organized."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144032/residents-a-valedictorian-audience-and-motivational-class-were-organized"
published_at: "2023-09-05T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f706f187c16_ponnaram.jpg"
keywords: []
---

# #PONNARAM Residence| പൊന്നരം   റസിഡന്‍സ്അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ളാസ്സും സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി :**ബാലുശ്ശേരി പൊന്നരം റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുടുംബാംഗങ്ങളെ ആദരിക്കുന്നതിനായി അനുമോദന സദസ്സ് നടത്തി. അസോസിയേഷന്‍ പ്രഡിഡന്റ് ബാലന്‍ ദേവപ്രഭ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി :**ബാലുശ്ശേരി പൊന്നരം റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുടുംബാംഗങ്ങളെ ആദരിക്കുന്നതിനായി അനുമോദന സദസ്സ് നടത്തി. അസോസിയേഷന്‍ പ്രഡിഡന്റ് ബാലന്‍ ദേവപ്രഭ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പി.കെ.കൃഷ്ണ വി.ബി.ആരതി നന്ദ എന്നിവരെയും എംബിബിഎസ് പാസ്സായ ഡോ: അഞ്ജന ബിബിഎ എല്‍എല്‍ബി(Hon) ബിരുദം നേടി അഭിഭാഷകയായ അഡ്വ : അനശ്വര, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി എംബിബിഎസ് പ്രവേശനം നേടിയ സി.ദേവപ്രഭ, പിഎസ് സി മുഖേന ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ സാമൂഹ്യ നീതി വകുപ്പില്‍ നിയമനം ലഭിച്ച ബിഞ്ചുഷ എന്നിവരെയും അനുമോദിച്ചു.

ഓണപ്പൂക്കള മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്രമുഖ കൗണ്‍സിലിങ് വിദഗ്ധയായ പുഷ്പ ടീച്ചറുടെ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. കമ്മങ്ങാട് ഗോപിനാഥന്‍, കെ.സോമന്‍, പി.കെ.രാജഗോപാലന്‍, പി.കെ.ബാലകൃഷ്ണന്‍ ,വി.സി.ശിവദാസ്, പൊന്മാനംകണ്ടി ലക്ഷ്മി, എം. ടി.ഉണ്ണി, അഡ്വ : വിനോദ് അമ്പലത്തില്‍, സി.ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144032/residents-a-valedictorian-audience-and-motivational-class-were-organized)