---
title: "അധ്യാപക ദിനത്തിൽ പാചക തൊഴിലാളിക്ക് ആദരം"
english_title: "Teacher day at kallachi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144092/teacher-day-at-kallachi"
published_at: "2023-09-05T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f73464cf006_Screenshot_20230905-165305_WhatsApp.jpg"
keywords: []
---

# അധ്യാപക ദിനത്തിൽ പാചക തൊഴിലാളിക്ക് ആദരം

> **Lead Summary:**  നാദാപുരം: കുഞ്ഞ് മക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന സ്‌കൂള്‍ പാചകതൊഴിലാളിക്ക് ദേശീയ അധ്യാപക ദിനത്തില്‍ ആദരം. കുറ്റിപ്രം എ എല്‍ പി സ്‌കൂള്‍ അങ്കണത്തിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ഹാജിറ പാചക തൊഴിലാളിയായ പുറയനാട്ട് കുനിയില്‍ പുഷ്പയെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിക്കല്‍ ചടങ്ങില്‍ പങ്ക് ചേര്‍ന്നു. അധ്യാപികമാരായ വിചിന, ലിജിന , ബിജിന , പുണ്യ, സുമി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പുഷ്പയുടെ അമ്മ മാണിയമ്മയും പ്രസ്തുത സ്‌കൂളില്‍ തന്നെ പാചകതൊഴിലാളിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് നാടിന്റെ ആദരവ് ഏറ്റു വാങ്ങിയിരുന്നു.

## Article Content

 നാദാപുരം: കുഞ്ഞ് മക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന സ്‌കൂള്‍ പാചകതൊഴിലാളിക്ക് ദേശീയ അധ്യാപക ദിനത്തില്‍ ആദരം. കുറ്റിപ്രം എ എല്‍ പി സ്‌കൂള്‍ അങ്കണത്തിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ഹാജിറ പാചക തൊഴിലാളിയായ പുറയനാട്ട് കുനിയില്‍ പുഷ്പയെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിക്കല്‍ ചടങ്ങില്‍ പങ്ക് ചേര്‍ന്നു. അധ്യാപികമാരായ വിചിന, ലിജിന , ബിജിന , പുണ്യ, സുമി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പുഷ്പയുടെ അമ്മ മാണിയമ്മയും പ്രസ്തുത സ്‌കൂളില്‍ തന്നെ പാചകതൊഴിലാളിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് നാടിന്റെ ആദരവ് ഏറ്റു വാങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144092/teacher-day-at-kallachi)