---
title: "#Teachers Day| അധ്യാപക ദിനത്തില്‍  സ്‌കൂളുകളില്‍ സര്‍ഗ സംഗമം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി"
english_title: "teachers day at Perambra ariea "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144120/teachers-day-at-perambra-ariea"
published_at: "2023-09-05T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f74fd8bb607_sarga_sangam.jpg"
keywords: []
---

# #Teachers Day| അധ്യാപക ദിനത്തില്‍  സ്‌കൂളുകളില്‍ സര്‍ഗ സംഗമം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി

> **Lead Summary:** **പേരാമ്പ്ര :** അധ്യാപക ദിനത്തില്‍ പേരാമ്പ്ര ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപക സര്‍ഗ സംഗമം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി. എല്‍.പി., യു.പി., എച്ച്.എസ്.എച്ച് .എസ് എസ് വിഭാഗങ്ങളില്‍ പ്രത്യേക അസംബ്ലി, ഗുരുവന്ദനം, കുട്ടി അധ്യാപകര്‍ ക്ലാസ്സിലേക്ക് , അധ്യാപകരുടെ പ്രൊഫൈല്‍ പരിചയപ്പെടുത്തല്‍ , അധ്യാപകരുടെ കലാവിരുന്ന് എന്നി പരിപാടികളാണ് സ്‌കൂളില്‍ നടന്നത്.

## Article Content

**പേരാമ്പ്ര :** അധ്യാപക ദിനത്തില്‍ പേരാമ്പ്ര ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപക സര്‍ഗ സംഗമം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി. എല്‍.പി., യു.പി., എച്ച്.എസ്.എച്ച് .എസ് എസ് വിഭാഗങ്ങളില്‍ പ്രത്യേക അസംബ്ലി, ഗുരുവന്ദനം, കുട്ടി അധ്യാപകര്‍ ക്ലാസ്സിലേക്ക് , അധ്യാപകരുടെ പ്രൊഫൈല്‍ പരിചയപ്പെടുത്തല്‍ , അധ്യാപകരുടെ കലാവിരുന്ന് എന്നി പരിപാടികളാണ് സ്‌കൂളില്‍ നടന്നത്.

വിദ്യാര്‍ത്ഥി പ്രതിനിധികളും പി.ടി.എ. അംഗങ്ങളും ചേര്‍ന്നുകൊണ്ടാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഉപജില്ലാതല ഉദ്ഘാടനം കൂരാച്ചുണ്ട് സെന്റ് തോമസ് .യു.പി.സ്‌കൂളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ വിന്‍സന്റ് കണ്ടത്തില്‍ അധ്യഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍.ബിനോയ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മത് ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം.അഷറഫ്, ഹെഡ് മാസ്റ്റര്‍ ബിജു മാത്യു പി.ടി.എ.പ്രസിഡണ്ട് ജയ്‌സണ്‍ ജോസഫ്, സ്‌കൂള്‍ ലീഡര്‍ സി.കെ.ഗൗതം കൃഷ്ണ . സ്റ്റാഫ് സെക്രട്ടറി പ്രിന്‍സ് ആന്റണി.കെ.അനൂപ് എന്നിവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികള്‍ അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അധ്യാപകരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144120/teachers-day-at-perambra-ariea)