---
title: "#SPC| പൂര്‍വാധ്യാപിക എസ് പി സി ഡയസ്  സ്‌കൂളിന് സമര്‍പ്പിച്ചു"
english_title: "SPC Dias Submitted to the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144352/spc-dias-submitted-to-the-school"
published_at: "2023-09-06T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f88ac75d97e_mehabooh_photo.jpg"
keywords: []
---

# #SPC| പൂര്‍വാധ്യാപിക എസ് പി സി ഡയസ്  സ്‌കൂളിന് സമര്‍പ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: **അത്തോളി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വാധ്യാപികയായ അനിതാബായ് തന്റെ പിതാവ് നൊച്ചിപ്പൊയില്‍ രാഘവന്റെസ്മരണാര്‍ത്ഥം നിര്‍മ്മിച്ച എസ്.പി.സി ഡയസ് സ്‌കൂളിന് സമര്‍പ്പിച്ചു. ഉദ്ഘാടന കര്‍മ്മം കണ്‍സ്യൂമര്‍ ഫെഡ്‌ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു.

## Article Content

**ബാലുശ്ശേരി: **അത്തോളി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വാധ്യാപികയായ അനിതാബായ് തന്റെ പിതാവ് നൊച്ചിപ്പൊയില്‍ രാഘവന്റെസ്മരണാര്‍ത്ഥം നിര്‍മ്മിച്ച എസ്.പി.സി ഡയസ് സ്‌കൂളിന് സമര്‍പ്പിച്ചു. ഉദ്ഘാടന കര്‍മ്മം കണ്‍സ്യൂമര്‍ ഫെഡ്‌ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ച് നിര്‍മ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദന കര്‍മ്മം അത്തോളിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷീബ രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.പി. സുഹററിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയസ് സ്‌പോണ്‍സര്‍ ചെയ്ത അനിതാ ബായ് ടീച്ചര്‍, ശില്പി സതീഷ്ബാബു എന്നിവരെ ചാങ്ങില്‍ വച്ച് ആദരിച്ചു.

കെ പി പ്രദീപ്കുമാര്‍, അത്തോളി എസ്‌ഐ കെ.പി.ബിജു, എഎസ്‌ഐ ഷെര്‍ലി, വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍കെ.പി. ഫൈസല്‍, കെ. ശ്രീലേഖ, എന്നിവര്‍പ്രസംഗിച്ചുവിനീതലക്ഷ്മിസ്വാഗതവും,ഫാത്തിമ മുഹ്‌സിന നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144352/spc-dias-submitted-to-the-school)