---
title: "#Tree Fall| കൂട്ടാലിടയില്‍ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു"
english_title: "Tree fall in koottalita towen "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144497/tree-fall-in-koottalita-towen"
published_at: "2023-09-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f976de56ea5_maram_.jpg"
keywords: []
---

# #Tree Fall| കൂട്ടാലിടയില്‍ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു

> **Lead Summary:** **കൂട്ടാലിട : **കൂട്ടാലിട ടൗണില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളില്‍ മരം കടപുഴകി വീണ് ഭീതി പരത്തി.

## Article Content

**കൂട്ടാലിട : **കൂട്ടാലിട ടൗണില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളില്‍ മരം കടപുഴകി വീണ് ഭീതി പരത്തി.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടമുണ്ടായത്. കൂട്ടാലിടയില്‍ നിന്നും നടുവണ്ണൂരിലേയ്ക്ക് യാത്രക്കാരെ കയറ്റുന്ന സ്ഥലത്തായിരുന്നു ബസ് നിര്‍ത്തിയിട്ടത്.

അപകടം നടന്നത് രാത്രിയിലായത് കൊണ്ട് അപകടമൊന്നും സംഭവിച്ചിട്ടില്ല. മരത്തിന്റെ ചില്ലകളാണ് ബസ്സിന് മുകളില്‍ പതിച്ചത്. ബസ്സ് മാറ്റിയെങ്കിലും കടപുഴകി വീണ മരം മാറ്റാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144497/tree-fall-in-koottalita-towen)