---
title: "#Durg Mafia| ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്  താമരശ്ശേരി ഗ്രാമ പഞ്ചായത്ത്"
english_title: "Thamarassery gram panchayat to take strong action against drug mafia"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144714/thamarassery-gram-panchayat-to-take-strong-action-against-drug-mafia"
published_at: "2023-09-08T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab7bff0486_Thamarassery_Panchayath.jpg"
keywords: []
---

# #Durg Mafia| ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്  താമരശ്ശേരി ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **താമരശ്ശേരി: ** ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം യുവതലമുറയെ സംരക്ഷിക്കുന്നതിനും,നാട്ടില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഇത്തരം മാഫിയകളെ പോലീസും എക്‌സൈസും കാര്യക്ഷമായി അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.

## Article Content

**താമരശ്ശേരി: ** ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം യുവതലമുറയെ സംരക്ഷിക്കുന്നതിനും,നാട്ടില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഇത്തരം മാഫിയകളെ പോലീസും എക്‌സൈസും കാര്യക്ഷമായി അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.

ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിന് , രാത്രി കാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ഊര്ജിതമാക്കുന്നതിനും , വാര്‍ഡ് മെമ്പര്‍മാരുടെ നേത്രത്വത്തില്‍ വാര്‍ഡ് തല കമ്മിറ്റി രൂപീകരിച്ചു പ്രവൃത്തിക്കുന്നതിനും താമരശ്ശരി ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടന്ന പഞ്ചായത്ത് തല ജാഗ്രത സമിതി യോഗം തീരുമാനിച്ചു.

യോഗത്തില്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ അരവിന്ദന്‍,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം ടി അയ്യൂബ് ഖാന്‍,ബാപ്പു ,സുല്‍ഫീക്കര്‍ പോലീസ് ഇ സ്‌പെകടര്‍ അബ്ദുല്‍ റസാഖ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി,രജി,നസീമുദീന്‍,ബാലകൃഷ്ണന്‍ നായര്‍, വി കെ അഷ്റഫ് ,ഓമനക്കുട്ടന്‍,ഗിരീഷ് ,അരവിന്ദന്‍ ,ജോണ്‍സണ്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144714/thamarassery-gram-panchayat-to-take-strong-action-against-drug-mafia)