---
title: "#SPC CAMP| ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ:ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ എസ്.പി.സി ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Guruvarananda Memorial Govt: Higher Secondary SPC camp was organized in the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/144795/guruvarananda-memorial-govt-higher-secondary-spc-camp-was-organized-in-the-school"
published_at: "2023-09-08T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb116bb372a_SPC_CAMP.jpg"
keywords: []
---

# #SPC CAMP| ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ:ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ എസ്.പി.സി ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൊളത്തൂര്‍ : **സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കാക്കൂര്‍ എസ് ഐ അബ്ദുള്‍സലാം പതാക ഉയര്‍ത്തി.ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റസിയ തോട്ടായി നിര്‍വഹിച്ചു.

## Article Content

**കൊളത്തൂര്‍ : **സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കാക്കൂര്‍ എസ് ഐ അബ്ദുള്‍സലാം പതാക ഉയര്‍ത്തി.ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റസിയ തോട്ടായി നിര്‍വഹിച്ചു.

സ്്കൂള്‍ പിടിഎ പ്രസിഡണ്ട് കെ ഒ ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി ജോസഫ് ,എസ് ആര്‍ ജി കണ്‍വീനര്‍ രേഷ്മ കെ കൃഷ്ണന്‍ ,എസ്പിസി പിടിഎ പ്രസിഡണ്ട് മഹേഷ് കോറോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സിപിഒ ലത്തീഫ് മാസ്റ്റര്‍ ക്യാമ്പ് സന്ദേശം നല്‍കി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അഷറഫ് സര്‍ സ്വാഗതവും എസിപി ഒ .ലാലിക്കുട്ടി ടീച്ചര്‍ നന്ദിയും പറഞ്ഞു.

മൂന്നുദിവസ ക്യാമ്പില്‍ റിട്ടയേര്‍ഡ് ഫയര്‍ &സൈക്യു ഓഫീസര്‍ ദിലീപ് കണ്ടോത്ത് ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

കേഡറ്റുകള്‍ക്കുള്ള പി.ടി.& പരേഡ് ക്ലാസുകള്‍ക്ക് റിട്ടയേര്‍ഡ് എസ്.ഐ രാജന്‍ നേതൃത്വം നല്‍കി സമാപന സമ്മേളനം മദര്‍ പി.ടി.എ. അംഗങ്ങള്‍ എസ്.പി.സി. പി.ടി.എ പ്രസിഡന്റ് മഹേഷ് കോറോത്ത്, സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് .ശിവദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/144795/guruvarananda-memorial-govt-higher-secondary-spc-camp-was-organized-in-the-school)