---
title: "#Interview Sept 11| സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ;  ഇന്റര്‍വ്യു സെപ്റ്റംബര്‍ 11ന്"
english_title: "A meeting is being held at the Employability Center on September 11 at 10 am for the recruitment of various vacant posts in private institutions."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145069/a-meeting-is-being-held-at-the-employability-center-on-september-11-at-10-am-for-the-recruitment-of-various-vacant-posts-in-private-institutions"
published_at: "2023-09-09T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc7879a7ed7_CLT_KOZHIKODE.jpg"
keywords: []
---

# #Interview Sept 11| സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ;  ഇന്റര്‍വ്യു സെപ്റ്റംബര്‍ 11ന്

> **Lead Summary:** **ബാലുശ്ശേരി: **ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള നിരവധി തസ്തികളിലേക്കുള്ള നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.

## Article Content

**ബാലുശ്ശേരി: **ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള നിരവധി തസ്തികളിലേക്കുള്ള നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.

അഡ്മിഷന്‍ കൗണ്‍സിലര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (യോഗ്യത : ബിരുദം), എം.എസ്. ഓഫീസ് ഫാക്കല്‍റ്റി (യോഗ്യത: ബികോം / എം.കോം), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ ( തൊഴില്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍), ആമസോണ്‍ ഡെലിവറി എക്‌സിക്യൂട്ടീവ് (യോഗ്യത : ഡ്രൈവിങ് ലൈസന്‍സ്/ സ്മാര്‍ട്ട് ഫോണ്‍) തുടങ്ങിയ തസ്തികകളാണ് നിയമനം.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. തസ്തികകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145069/a-meeting-is-being-held-at-the-employability-center-on-september-11-at-10-am-for-the-recruitment-of-various-vacant-posts-in-private-institutions)