---
title: "#BACK UP| ബാക്ക് അപ്പ്  പദ്ധതി ; കായണ്ണയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു"
english_title: "Back up project; A workshop was organized at Kayanna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145470/back-up-project-a-workshop-was-organized-at-kayanna"
published_at: "2023-09-11T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fedeb5101c0_CK_SASSI.jpg"
keywords: []
---

# #BACK UP| ബാക്ക് അപ്പ്  പദ്ധതി ; കായണ്ണയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: ** ബാലുശ്ശേരി നിയോജകമണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബാക്ക് അപ്പ് പദ്ധതിയുടെ ഭാഗമായി കായണ്ണയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി: ** ബാലുശ്ശേരി നിയോജകമണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബാക്ക് അപ്പ് പദ്ധതിയുടെ ഭാഗമായി കായണ്ണയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിനോയ് കുമാര്‍, ബാക്ക് അപ്പ് കോര്‍ കമ്മിറ്റി സി.കെ. വിനോദന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. കെ.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എ.സി. ശരണ്‍, ബിന്‍ഷ.കെ.വി, കെ.കെ.അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145470/back-up-project-a-workshop-was-organized-at-kayanna)