---
title: "#Internship| ജില്ലാ കലക്ടറുടെ  കൂടെ പണിയെടുക്കാം; ഇന്റേണ്‍ഷിപ്പ്  പ്രോഗ്രാമിന് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം"
english_title: "In the District Collector's Internship Programme Applications can be submitted till September 15"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145482/in-the-district-collectors-internship-programme-applications-can-be-submitted-till-september-15"
published_at: "2023-09-11T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fee78ea7069_KOzhikode.jpg"
keywords: []
---

# #Internship| ജില്ലാ കലക്ടറുടെ  കൂടെ പണിയെടുക്കാം; ഇന്റേണ്‍ഷിപ്പ്  പ്രോഗ്രാമിന് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

> **Lead Summary:** കോഴിക്കോട് : ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഒക്ടോബര്‍- മാര്‍ച്ച് ബാച്ചിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

## Article Content

കോഴിക്കോട് : ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഒക്ടോബര്‍- മാര്‍ച്ച് ബാച്ചിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

ഒന്‍പത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തിയാറാമത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ തന്നെ യുവജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

താത്പര്യമുള്ളവര്‍ www.dcipkkd.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയ ഫോറം പൂരിപ്പിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതോടൊപ്പമുള്ള ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഫോം പൂരിപ്പിച്ചും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത.

ആറ് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

വിശദ വിവരങ്ങള്‍ക്ക് 95267 69697, 9633693211 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145482/in-the-district-collectors-internship-programme-applications-can-be-submitted-till-september-15)