---
title: "#AIDWA MARCH |മഹിളാ അസോസിയേഷന്‍  പാര്‍ലമെന്റ് മാര്‍ച്ച് ;  ഉള്ളിയേരിയില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു"
english_title: "Women's Association Parliament March A propaganda rally was organized in Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145531/womens-association-parliament-march-a-propaganda-rally-was-organized-in-ullieri"
published_at: "2023-09-11T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff1e720fbef_AIDWA_MARCH.jpg"
keywords: []
---

# #AIDWA MARCH |മഹിളാ അസോസിയേഷന്‍  പാര്‍ലമെന്റ് മാര്‍ച്ച് ;  ഉള്ളിയേരിയില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** ഉളളിയേരി : മോദി സര്‍ക്കാറിന്റെ സ്ത്രി വിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒക്ടോബര്‍ 5 ന് പാര്‍ലമെന്റിലേക്ക് . നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി ഉളളിയേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു.

## Article Content

ഉളളിയേരി : മോദി സര്‍ക്കാറിന്റെ സ്ത്രി വിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒക്ടോബര്‍ 5 ന് പാര്‍ലമെന്റിലേക്ക് . നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി ഉളളിയേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു.

കാല്‍നട പ്രചരണ ജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു ഉള്ളിയേരി 19 തില്‍ നിന്ന് ആരംഭിച്ച് തെരുവത്ത്കടവ് സമാപിച്ച ജാഥയുടെ സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി കെ എം നീനു ഉദ്ഘാനം ചെയ്തു.

ജാഥ ലീഡര്‍ ബിന്ദു കളരിയുള്ളതില്‍, എം.എം. നളിനി, ഏരിയ സെക്രട്ടറി ടി.കെ വനജ, പ്രസിഡണ്ട് കെ.കെ. ശോഭ, നളിനി കൊയക്കാട് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145531/womens-association-parliament-march-a-propaganda-rally-was-organized-in-ullieri)