---
title: "#CPI(M) Proteset | കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "cpi(M) proteset in Perambra Towen - AntiCentral Goverment Movement"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145572/cpim-proteset-in-perambra-towen-anticentral-goverment-movement"
published_at: "2023-09-11T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff4878e1a70_EP_Jaya_Rajan_CPM.jpg"
keywords: []
---

# #CPI(M) Proteset | കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: ** കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിരോധത്തില്‍ കണ്ണികളാവാന്‍ മണ്ഡലത്തിലെ 174 ബൂത്തുകളിലെ പ്രവര്‍ത്തകര്‍ നഗരത്തിലെത്തി.

## Article Content

**പേരാമ്പ്ര: ** കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിരോധത്തില്‍ കണ്ണികളാവാന്‍ മണ്ഡലത്തിലെ 174 ബൂത്തുകളിലെ പ്രവര്‍ത്തകര്‍ നഗരത്തിലെത്തി.

പ്രവര്‍ത്തകര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രകടനമായാണ് പ്രതിഷേധ ധര്‍ണ്ണ നടക്കുന്ന നഗരിയിലേക്ക് എത്തിയത്.

പേരാമ്പ്ര ചെമ്പ്ര റോഡിനു സമീപത്തെ മൈതാനിയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

എസ്.കെ സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശന്‍, ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ്, മുന്‍ എംഎല്‍എ എ.കെ പത്മനാഭന്‍, എം.പി. ഷിബു, എ.കെ. ബാലന്‍, എന്‍.പി ബാബു, വി.കെ. പ്രമോദ്, പി. പ്രസന്ന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145572/cpim-proteset-in-perambra-towen-anticentral-goverment-movement)