വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി
Dec 5, 2021 03:23 PM | By Balussery Editor

 മുക്കം: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും. മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിനു സമീപം പ്രാണവേദനയാല്‍ പുളയുകയായിരുന്ന പട്ടിയെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം പട്ടി മരണത്തിന് കീഴടങ്ങി.

വെള്ളിയാഴ്ച രാത്രിയോടെയാണ് വ്യാപാരികള്‍ മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിന് പിന്നില്‍ പട്ടിയുടെ കരച്ചില്‍ കേട്ടത്. ശനിയാഴ്ച രാവിലെയും സമാനമായ രീതിയില്‍ കരച്ചില്‍കേട്ട് പോയാണ് പട്ടിക്കു സമീപം രണ്ട് പട്ടി കുഞ്ഞുങ്ങളെയും കണ്ടത്. വ്യാപാരിയായ അരുണ്‍ലാല്‍ നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബുവിനെയും സുഹൃത്തും സന്നദ്ധ പ്രവര്‍ത്തകനുമായ മുക്കം പ്രഭാകരനെയും അറിയിക്കുകയായിരുന്നു. ഉടനെ തന്നെ മുക്കം മൃഗാശുപത്രിയിലെ ഡോക്ടര്‍ കൃഷ്ണ സൂരജിനെ വിവരമറിയിച്ചു. ഇതിനിടെ അരുണ്‍ലാലും പ്രഭാകരനും ഗ്ലൂക്കോസും വെള്ളവും നല്‍കി പട്ടിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. തലയില്‍ തലോടിയും മറ്റും പട്ടിക്ക് ആശ്വാസമേകി. ഇതിനിടെ പട്ടി മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി.

ജീവന്‍രക്ഷാ മരുന്നുമായി ഡോക്ടര്‍ എത്തിയപ്പോഴേക്കും പട്ടി ചത്തിരുന്നു. നഗരസഭാ ശുചീകരണത്തൊഴിലാളികളുടെ നേതൃത്വത്തില്‍ പട്ടിയുടെ ജഡം മറവ് ചെയ്തു. മൂന്നു കുഞ്ഞുങ്ങളെയും നഗരസഭാ ചെയര്‍മാന്‍ വെറ്റിനറി ഡോക്ടര്‍ക്ക് കൈമാറി. മുക്കം മൃഗാശുപത്രിയില്‍ എത്തിച്ച കുഞ്ഞുങ്ങളെ ആവശ്യക്കാരെത്തിയാല്‍ ദത്തു നല്‍കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

The pregnant dog, who was injured by a vehicle, was treated under the leadership of the Chairman of Mukkam Municipality

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories