---
title: "#TraFIC CONTROL | എകരൂല്‍ - കക്കയം ഡാം സൈറ്റ് റോഡില്‍ ഗതാഗതം നിയന്ത്രിക്കും"
english_title: "TRAFIC CONTROL IN EKAROOL -KAKKAYAM DAM SIGHT ROAD "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145647/trafic-control-in-ekarool-kakkayam-dam-sight-road"
published_at: "2023-09-12T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff856d98a7_TRAFIC.jpg"
keywords: []
---

# #TraFIC CONTROL | എകരൂല്‍ - കക്കയം ഡാം സൈറ്റ് റോഡില്‍ ഗതാഗതം നിയന്ത്രിക്കും

> **Lead Summary:** ബാലുശ്ശേരി: എകരൂല്‍ - കക്കയം ഡാം സൈറ്റ് റോഡില്‍ കി.മീ. 3/300 മുതല്‍ 4/100 വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് ( സെപ്റ്റംബര്‍ 12 ) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

ബാലുശ്ശേരി: എകരൂല്‍ - കക്കയം ഡാം സൈറ്റ് റോഡില്‍ കി.മീ. 3/300 മുതല്‍ 4/100 വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് ( സെപ്റ്റംബര്‍ 12 ) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

** ഗതാഗതം നിയന്ത്രിക്കും **

** കൊയിലാണ്ടി : **മാച്ച് ഫാക്ടറി -ചേലിയ കാഞ്ഞിലശ്ശേരി റോഡില്‍ കി.മീ 4/000 മുതല്‍ 5/000 വരെ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ ( സെപ്റ്റംബര്‍ 13 ) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ചേലിയ നിന്നും കാഞ്ഞിലശ്ശേരിക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ നാഷണല്‍ ഹൈവേയിലൂടെ പൂക്കാട് വഴി പോകാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145647/trafic-control-in-ekarool-kakkayam-dam-sight-road)