---
title: "#CDC Perambra |പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍  സൗജന്യ യുജിസി നെറ്റ് പരിശീലനം"
english_title: "At Perampra Career Development Centre Free UGC NET Training"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145701/at-perampra-career-development-centre-free-ugc-net-training"
published_at: "2023-09-12T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500177c6d856_CDC_Perambra.jpg"
keywords: []
---

# #CDC Perambra |പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍  സൗജന്യ യുജിസി നെറ്റ് പരിശീലനം

> **Lead Summary:** **ബാലുശ്ശേരി: **പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യു ജി സി നെറ്റ് ജനറല്‍ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 23ന് വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

## Article Content

**ബാലുശ്ശേരി: **പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യു ജി സി നെറ്റ് ജനറല്‍ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 23ന് വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

45 പേര്‍ക്കാണ് പ്രവേശനം. ഒക്ടോബര്‍ ആദ്യവാരം ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2615500 കോഴിക്കോട് ഗവ. മെഡി കോളേജില്‍

** ആരോഗ്യമിത്ര നിയമനം **

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡി കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം.

യോഗ്യത: ജി എന്‍ എം/ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിസ്റ്റ്/ അനസ്തറ്റിസ്റ്റ് ടെക്നിഷ്യന്‍ / റെസ്പിറേറ്ററി ടെക്നിഷ്യന്‍/ ഡി സി എ കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള 46 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 14ന് ഉച്ചക്ക് 1.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952 350475

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145701/at-perampra-career-development-centre-free-ugc-net-training)