---
title: "#Mask use |നിപ്പ ജാഗ്രത... ജില്ലയില്‍ മാസ്‌ക്ക് ധരിക്കാന്‍ നിര്‍ദ്ദേശം"
english_title: "Nippa alert ... Instructed to wear masks in the district"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145715/nipah-virus-concern-in-kozhikode-district-mask-compulsory"
published_at: "2023-09-12T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650025a972eee_Minister_veena.jpg"
keywords: []
---

# #Mask use |നിപ്പ ജാഗ്രത... ജില്ലയില്‍ മാസ്‌ക്ക് ധരിക്കാന്‍ നിര്‍ദ്ദേശം

> **Lead Summary:** കോഴിക്കോട് : രണ്ട്് മരണങ്ങളുമായി ബന്ധപ്പെട്ട് നിപ്പ വൈറസ് സംശയം ഉയര്‍ന്ന് സാഹചര്യത്തില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മാസ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.

## Article Content

കോഴിക്കോട് : രണ്ട്് മരണങ്ങളുമായി ബന്ധപ്പെട്ട് നിപ്പ വൈറസ് സംശയം ഉയര്‍ന്ന് സാഹചര്യത്തില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മാസ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.

വടകര താലൂക്കില്‍ രണ്ട് പേരുടെ മരണങ്ങളിലാണ് നിപ്പ സംശയം ഉയര്‍ന്നത്.

പ്രാഥമിക പരിശോധനയില്‍ നിപ്പ ലക്ഷണങ്ങള്‍ കണ്ടെങ്കിലും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനക്ക് ശേഷം മാത്രമേ അന്തിമ വിലയിരുത്തല്‍ ഉണ്ടാകുകയുള്ളൂ. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

മരിച്ചവരുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും അറിയിച്ചു. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് ആരോഗ്യ വകുപ്പിന് വവരം ലഭിച്ചത്. പ്രാഥമികമായ പരിശോധനകള്‍ ഇവിടെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയച്ചു.അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്.

മരിച്ച രണ്ടുപേരും ആശുപത്രിയില്‍ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. നിപയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് കാറ്റഗറി ചെയ്യണം. ആ പ്രവര്‍ത്തനം നടക്കുകയാണ്. നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെയാണ് ലഭ്യമാവുക. മരിച്ച വ്യക്തികളുടെ പ്രദേശത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പ്രദേശത്തെ പനിയുടെ സാഹചര്യത്തെ കുറിച്ചും, മുമ്പ് അസ്വാഭാവിക പനിമരണങ്ങളുണ്ടായോയെന്നും പരിശോധിക്കും. അതേസമയം ഇന്നലെ മരിച്ചയാളുടെ മൃതദേഗം പരിശോധന ഫലം വന്ന ശേഷം മാത്രമേ സംസ്‌കരിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. രിച്ചയാളുടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെയും ഇന്നലെ മരിച്ച ആളുടെയും ഉള്‍പ്പെടെ നാല് സാംപിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145715/nipah-virus-concern-in-kozhikode-district-mask-compulsory)