---
title: "#Jaljeevan mission |ജല ജലജീവന്‍ മിഷനില്‍ നിരവധി ഒഴിവുകള്‍"
english_title: "job oooortunity in Jaljeevan Mission Kozhikode "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145804/job-oooortunity-in-jaljeevan-mission-kozhikode"
published_at: "2023-09-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65006778cee82_jal_jeevan.jpg"
keywords: []
---

# #Jaljeevan mission |ജല ജലജീവന്‍ മിഷനില്‍ നിരവധി ഒഴിവുകള്‍

> **Lead Summary:** കോഴിക്കോട് : കേരള ജല അതോറിറ്റി ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍/ടെക്‌നിക്കല്‍ മാനേജര്‍, സാംപ്ലിങ് അസ്സിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കോഴിക്കോട് : കേരള ജല അതോറിറ്റി ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍/ടെക്‌നിക്കല്‍ മാനേജര്‍, സാംപ്ലിങ് അസ്സിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

(യോഗ്യത: ബി.എസ്.സി. കെമിസ്ട്രി, മൈക്രോബയോളജി, ജല പരിശോധനാ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി ഉള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം), സാംപ്ലിങ് അസ്സിസ്റ്റന്റ് (എസ്.എസ്.എല്‍.സി, ശാരീരികക്ഷമത ) തസ്തികകളില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പ്രായപരിധി നാല്‍പ്പത് വയസ്സ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് രണ്ടിനുമിടയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം മലാപ്പറമ്പ് ജലഅതോറിറ്റി ക്വാളിറ്റി കണ്ട്രോള്‍ ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2374570

** ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവ് **

കോഴിക്കോട് : ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ മൂന്ന് ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത : ഏഴാം ക്ലാസ്. പ്രായം : 21 മുതല്‍ 45 വയസ്സ് വരെ. 600 രൂപ ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലികമായാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 16ന് രാവിലെ 9 മുതല്‍ 11 മണി വരെ ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145804/job-oooortunity-in-jaljeevan-mission-kozhikode)