---
title: "#Nipha Alert| നിപ ജാഗ്രത ; മാസ്‌ക്കിന് വേണ്ടി നെട്ടോട്ടം തുടരുന്നു"
english_title: "strengthening of Nipah defense, there is a severe shortage of masks in villages"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145971/strengthening-of-nipah-defense-there-is-a-severe-shortage-of-masks-in-villages"
published_at: "2023-09-13T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501588f7b640_mask.jpg"
keywords: []
---

# #Nipha Alert| നിപ ജാഗ്രത ; മാസ്‌ക്കിന് വേണ്ടി നെട്ടോട്ടം തുടരുന്നു

> **Lead Summary:** ബാലുശ്ശേരി: ജില്ലയില്‍ രണ്ട് നിപ മരണങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയുടെ മാസ്‌ക്ക് നിര്‍ബന്ധമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെ നാട്ടിന്‍ പുറങ്ങളില്‍ മാസ്‌ക്ക് ക്ഷാമം തുടരുന്നു. മാസ്‌ക്ക് വാങ്ങാനായി ആളുകള്‍ ഷോപ്പുകളില്‍ എത്തിയപ്പോള്‍ പലയിടത്തും കിട്ടാനില്ല.

## Article Content

ബാലുശ്ശേരി: ജില്ലയില്‍ രണ്ട് നിപ മരണങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയുടെ മാസ്‌ക്ക് നിര്‍ബന്ധമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെ നാട്ടിന്‍ പുറങ്ങളില്‍ മാസ്‌ക്ക് ക്ഷാമം തുടരുന്നു. മാസ്‌ക്ക് വാങ്ങാനായി ആളുകള്‍ ഷോപ്പുകളില്‍ എത്തിയപ്പോള്‍ പലയിടത്തും കിട്ടാനില്ല.

പ്രധാനമായും മെഡിക്കല്‍ ഷോപ്പുകളിലാണ് മാസ്‌ക്കുകള്‍ ലഭിക്കുക. കൊറോണ സമയത്ത് സ്റ്റേഷനറി കടകള്‍, ഫാന്‍സികള്‍ , ടെക്സ്റ്റയില്‍സുകള്‍ എന്നിവിടങ്ങളിലും മറ്റ് കടയിലും ലഭിക്കുന്ന വസ്തുവായിരുന്നു മാസ്‌ക്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ആളുകള്‍ മാസ്‌ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ഇത് ലഭ്യമല്ലെന്ന് അറിയുന്നത്. ബാലുശ്ശേരി,നടുവണ്ണൂര്‍, ഉള്ളിയേരി എന്നിവടങ്ങളില്‍ മാസക്കിന് ക്ഷാമം നേടിരുകയാണ്.

മാസ്‌കിനായി ബാലുശ്ശേരിയിലെ നാലഞ്ച് മെഡിക്കല്‍ ഷോപ്പുകളിലും ഫാന്‍സികളിലും കയറിയിറങ്ങിയതായും എന്നിട്ടാണ് ഒരെണ്ണം കിട്ടിയതെന്നും കൂട്ടാലിട സ്വദേശി സോമന്‍ പറഞ്ഞു. കഴിഞ്ഞ നിപ സമയത്ത് മാസ്‌കിന്റെ ഉപയോഗം കുറവായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ എല്ലാവരും മാസ്‌ക്ക് ഉപയോഗിക്കുന്ന നിലയിലായി.

ഓഫീസുകളിലും തൊഴില്‍ മേഖലകളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമായിരുന്നു. അടുത്ത ദിവസം വരെ കടകളിലും മെഡിക്കല്‍ സ്റ്റോറുകളിലും മാസ്‌ക്ക് സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും വില്പന ഇല്ലാത്തതിനെ തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറഞ്ഞു. വരും ദിവങ്ങളില്‍ കൂടുതല്‍ സ്റ്റോക്ക് ഇവിടങ്ങളില്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145971/strengthening-of-nipah-defense-there-is-a-severe-shortage-of-masks-in-villages)