---
title: "#CBL  Boat race|നിപ പ്രതിരോധം ; ചാലിയാര്‍ പുഴയിലെ  സി ബി എല്‍ വള്ളംകളി മാറ്റിവെച്ചു"
english_title: "Nipa resistance; Chaliyar river CBL postponed the boat race"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146201/nipa-resistance-chaliyar-river-cbl-postponed-the-boat-race"
published_at: "2023-09-14T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65029a47ceeb9_cbl_vallam_kali.jpg"
keywords: []
---

# #CBL  Boat race|നിപ പ്രതിരോധം ; ചാലിയാര്‍ പുഴയിലെ  സി ബി എല്‍ വള്ളംകളി മാറ്റിവെച്ചു

> **Lead Summary:** **കോഴിക്കോട് : **ജില്ലയില്‍ നിപ പകര്‍ച്ചബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെപ്റ്റംബര്‍ 24ന് ചാലിയാര്‍ പുഴയില്‍ ഫറോക്ക് പഴയ പാലത്തിനു സമീപം നടക്കേണ്ടിയിരുന്ന സി ബി എല്‍ വള്ളംകളി മാറ്റിവെച്ചതായി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

## Article Content

**കോഴിക്കോട് : **ജില്ലയില്‍ നിപ പകര്‍ച്ചബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെപ്റ്റംബര്‍ 24ന് ചാലിയാര്‍ പുഴയില്‍ ഫറോക്ക് പഴയ പാലത്തിനു സമീപം നടക്കേണ്ടിയിരുന്ന സി ബി എല്‍ വള്ളംകളി മാറ്റിവെച്ചതായി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

** റിസര്‍ച്ച് സയന്റിസ്റ്റ് ഒഴിവ് **

കോഴിക്കോട് :കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ റിസര്‍ച്ച് സയന്റിസ്റ്റ് ബി (മെഡിക്കല്‍) തസ്തികയിലേക്ക് താത്കാലിക ഒഴിവ് നിലവിലുണ്ട്.

പ്രായപരിധി: 2023 ജനുവരി ഒന്നിന് 35 നും 40 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2376179.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146201/nipa-resistance-chaliyar-river-cbl-postponed-the-boat-race)