---
title: "#Eletric Shock| വൈദ്യുതി ലൈനില്‍ വീണു ഷോക്കേറ്റ് കക്കാട് സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "A native of Kakkad was shocked after falling on the power line"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146337/a-native-of-kakkad-was-shocked-after-falling-on-the-power-line"
published_at: "2023-09-14T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650304e7699fd_muneeb.jpg"
keywords: []
---

# #Eletric Shock| വൈദ്യുതി ലൈനില്‍ വീണു ഷോക്കേറ്റ് കക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** ചാലിക്കര: ചാലിക്കര ഖാദി സെന്ററിന് അടുത്ത് ഫ്‌ലെക്‌സ് ബോര്‍ഡ് വെക്കുന്നതിനിടെ ബോര്‍ഡ് മറിഞ്ഞു വൈദ്യുതി ലൈനില്‍ വീണു ഷോക്കേറ്റു യുവാവ് മരിച്ചു. കക്കാട് ചെറുകുന്നത്ത് മൂസയുടെ മകന്‍ മുനീബ് ആണു മരിച്ചത്.

## Article Content

ചാലിക്കര: ചാലിക്കര ഖാദി സെന്ററിന് അടുത്ത് ഫ്‌ലെക്‌സ് ബോര്‍ഡ് വെക്കുന്നതിനിടെ ബോര്‍ഡ് മറിഞ്ഞു വൈദ്യുതി ലൈനില്‍ വീണു ഷോക്കേറ്റു യുവാവ് മരിച്ചു. കക്കാട് ചെറുകുന്നത്ത് മൂസയുടെ മകന്‍ മുനീബ് ആണു മരിച്ചത്.

അജ് വ എന്ന പരസ്യ സ്ഥാപനം നടത്തുന്ന മുനീബ് ഫ്‌ലെക്‌സ് ബോര്‍ഡ് വെക്കുന്നതിനിടെ ബോര്‍ഡ് മറിഞ്ഞു ലൈനില്‍ വീഴുകയായിരുന്നു. പേരാമ്പ്ര.ചാലിക്കരയില്‍ വെച്ചായിരുന്നു അപകടം.

രണ്ടാഴ്ച മുമ്പ് ആണു മുനീബിന്റെ നികാഹ് കഴിഞ്ഞത്. മാതാവ്: സെറീന. സഹോദരി :മുഹ്‌സിന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146337/a-native-of-kakkad-was-shocked-after-falling-on-the-power-line)