---
title: "#Trafic BaN| ഈങ്ങാപ്പുഴ -ഓമശ്ശേരി റോഡില്‍  ഗതാഗതം നിരോധിച്ചു"
english_title: "Trafic ban in Eengapuzha - Ommassery Road "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146381/trafic-ban-in-eengapuzha-ommassery-road"
published_at: "2023-09-14T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650328c9e60cd_Road_closed.jpg"
keywords: []
---

# #Trafic BaN| ഈങ്ങാപ്പുഴ -ഓമശ്ശേരി റോഡില്‍  ഗതാഗതം നിരോധിച്ചു

> **Lead Summary:** താമരശ്ശേരി: ഈങ്ങാപ്പുഴ -ഓമശ്ശേരി റോഡില്‍ കി.മീ 2/970 മുതല്‍ 3/150 വരെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് തകര്‍ന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

## Article Content

താമരശ്ശേരി: ഈങ്ങാപ്പുഴ -ഓമശ്ശേരി റോഡില്‍ കി.മീ 2/970 മുതല്‍ 3/150 വരെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് തകര്‍ന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഈങ്ങാപ്പുഴയില്‍ നിന്നും കണ്ണോത്ത് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കൈതപ്പൊയില്‍ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് അറിയിച്ചു.

** സീനിയര്‍ റസിഡന്റ് താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു **

കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ   സീനിയര്‍ റസിഡന്റ് താല്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിഗണിക്കപ്പെടുവാന്‍ താല്‍പര്യമുള്ള എം ബി ബി എസ് ബിരുദവും എം ഡി /എം എസ് /ഡി എന്‍ ബി ബിരുദാനന്തര യോഗ്യതയും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള 2023 ജനുവരി ഒന്നിന് 50 വയസ്സ് പുര്‍ത്തിയാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 20ന് മുന്‍പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2312944

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146381/trafic-ban-in-eengapuzha-ommassery-road)