---
title: "#NIpah Calicut | നിപ പ്രതിരോധം ; വിവിധ പരിപാടികളും ഇന്റര്‍വ്യുകളും മാറ്റി"
english_title: "Nipa resistance; Various programs and interviews have been changed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146392/nipa-resistance-various-programs-and-interviews-have-been-changed"
published_at: "2023-09-14T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650332e5c6a7c_nipha2_.jpg"
keywords: []
---

# #NIpah Calicut | നിപ പ്രതിരോധം ; വിവിധ പരിപാടികളും ഇന്റര്‍വ്യുകളും മാറ്റി

> **Lead Summary:** കോഴിക്കോട് : നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ പൊതു പരിപാടികളും അഭിമുഖങ്ങളും മാറ്റി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) സെപ്റ്റംബര്‍ 16നും അവധി പ്രഖ്യാപിച്ചു.

## Article Content

കോഴിക്കോട് : നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ പൊതു പരിപാടികളും അഭിമുഖങ്ങളും മാറ്റി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) സെപ്റ്റംബര്‍ 16നും അവധി പ്രഖ്യാപിച്ചു.

നേരത്തെ സെപ്റ്റംബര്‍ 14,15 തിയ്യതികളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാം.

** വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ് മാറ്റി **

കോഴിക്കോട് : സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെപ്റ്റംബര്‍ 19ന് കോഴിക്കോട് കലക്ടറേറ്റില്‍ നടത്താനിരുന്ന സിറ്റിംഗ് മാറ്റിയതായി കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

** പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശന ഇന്റര്‍വ്യൂ മാറ്റി **

കോഴിക്കോട് : സെപ്റ്റംബര്‍ 18ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശന ഇന്റര്‍വ്യൂ മാറ്റി. പ്രസ്തുത ഇന്റര്‍വ്യൂ നടത്തുന്ന ദിവസം പിന്നീട് അറിയിക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

** സംഘാടക സമിതി രൂപീകരണ യോഗം മാറ്റി **

അത്തോളി: നാളെ (15/09/2023 ) ന് വൈകുന്നേരം 4 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടത്താന്‍ തീരുമാനിച്ച കേരളോത്സവം 2023 സംഘാടക സമിതി രൂപീകരണ യോഗം നിപ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാറ്റി വെച്ചതായി തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

** അധ്യാപക കൂടിക്കാഴ്ച മാറ്റി **

അത്തോളി: അത്തോളി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സെപ്തംബര്‍ 16 ന് 10.30 ന് നടത്താന്‍ തീരുമാനിച്ച ഫിസിക്കല്‍ സയന്‍സ് അധ്യാപക കൂടിക്കാഴ്ച മാറ്റിവച്ചു

** എന്‍. രാജേഷ് അനുസ്മരണം മാറ്റിവെച്ചു **

കോഴിക്കോട്:ഈ മാസം 16ന് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാമത് എന്‍. രാജേഷ് അനുസ്മരണ പരിപാടിയും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ പ്രഭാഷണവും, ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചതായി എന്‍. രാജേഷ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ഫിറോസ്ഖാനും സെക്രട്ടറി കമാല്‍ വരദൂരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146392/nipa-resistance-various-programs-and-interviews-have-been-changed)