---
title: "NIPHA IT CASE| നിപ വ്യാജസൃഷ്ടിയാണെന്ന ആരോപണവുമായി  ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു"
english_title: " A case has been filed against a young man who posted on Facebook alleging that Nipa is a fake"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146600/a-case-has-been-filed-against-a-young-man-who-posted-on-facebook-alleging-that-nipa-is-a-fake"
published_at: "2023-09-15T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65046520dd1cc_it_case.jpg"
keywords: []
---

# NIPHA IT CASE| നിപ വ്യാജസൃഷ്ടിയാണെന്ന ആരോപണവുമായി  ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു

> **Lead Summary:** കൊയിലാണ്ടി: നിപ വ്യാജസൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്.

## Article Content

കൊയിലാണ്ടി: നിപ വ്യാജസൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്.

ഐ.ടി ആക്ട് പ്രകാരമാണ് കേസ്. നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജ സൃഷ്ടിയാണെന്നായിരുന്നു ഇയാളുടെ പോസ്റ്റ്. വിവാദം ഭയന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146600/a-case-has-been-filed-against-a-young-man-who-posted-on-facebook-alleging-that-nipa-is-a-fake)