---
title: "#Arecanut farmers| നിപയെ പേടിച്ച് മലയോര മേഖലയിലെ അടക്ക കര്‍ഷകര്‍ "
english_title: "Fear of arecanut famers in hil top"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146637/fear-of-arecanut-famers-in-hil-top"
published_at: "2023-09-15T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504822b5a750_acranut.jpg"
keywords: []
---

# #Arecanut farmers| നിപയെ പേടിച്ച് മലയോര മേഖലയിലെ അടക്ക കര്‍ഷകര്‍ 

> **Lead Summary:** **ബാലുശ്ശേരി: **നിപ വൈറസ് വ്യാപനം അടക്ക കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. നിപ വൈറസ് വ്യാപനത്തിന് ഇടയാക്കുന്ന വവ്വാല്‍ അടക്ക കടിക്കുന്നതാണ് കര്‍ഷകരെ പ്രധാനമായും ബുദ്ധിമുട്ടിലാക്കുന്നത്.അടക്ക പറിക്കാന്‍ ആളെ കിട്ടാത്തത് കാരണം കമുകിന് ചവുട്ടില്‍ വീ്ണു കിടക്കുന്ന അടക്കയാണ് കര്‍ഷകര്‍ പ്രധാനമായും ശേഖരിക്കുന്നത്.

## Article Content

**ബാലുശ്ശേരി: **നിപ വൈറസ് വ്യാപനം അടക്ക കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. നിപ വൈറസ് വ്യാപനത്തിന് ഇടയാക്കുന്ന വവ്വാല്‍ അടക്ക കടിക്കുന്നതാണ് കര്‍ഷകരെ പ്രധാനമായും ബുദ്ധിമുട്ടിലാക്കുന്നത്.അടക്ക പറിക്കാന്‍ ആളെ കിട്ടാത്തത് കാരണം കമുകിന് ചവുട്ടില്‍ വീ്ണു കിടക്കുന്ന അടക്കയാണ് കര്‍ഷകര്‍ പ്രധാനമായും ശേഖരിക്കുന്നത്.

മിക്കവാറും അടക്കയും വവ്വാല്‍ കടിച്ചതായിരിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പഴുത്ത അടക്കയുടെ തൊലിയില്‍ നിന്നുള്ള നീര് വവ്വാല്‍ ഊറ്റി കുടിക്കാറുണ്ട്. നീര് ഊറ്റുന്നതിനിടെയാണ് അടക്ക താഴേക്ക് വീഴുന്നത്.

അടക്ക സീസണില്‍ നിപ എത്തിയത് കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കി. വൈറസ് വ്യാപനം ഭയന്ന് അടക്ക ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.

തോട്ടങ്ങളില്‍ വീ്ണ് അടക്കകള്‍ നശിച്ച് പോകുന്ന അവസ്ഥയിലാണ്. വാഴ കൃഷി ഉള്‍പ്പെടെയുള്ള പഴ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നവരും സമാന പ്രതിസന്ധി നേരിടുകയാണ്. നിപ ഭീതിയെ തുടര്‍ന്ന് പഴങ്ങള്‍ക്ക് വിലയും കുറഞ്ഞിട്ടുണ്ട്.

നാളീകേരം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉള്‍പ്പന്നങ്ങള്‍ കടുത്ത വിലതകര്‍ച്ച നേരിടുമ്പോള്‍ അടക്ക വില മാത്രമാണ് കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മലയോര മേഖലകളില്‍ നിരവധി അടക്ക കര്‍ഷകരുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146637/fear-of-arecanut-famers-in-hil-top)