---
title: "#nipha|ആരോഗ്യ വകുപ്പിന് കൈയടി ;  ആദ്യ നിപ രോഗി പോസിറ്റീവാണെന്ന്  കണ്ടെത്തുന്നത് അപൂര്‍വ നേട്ടം "
english_title: "Finding the first patient positive is a rare Incident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146651/finding-the-first-patient-positive-is-a-rare-incident"
published_at: "2023-09-15T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504918a66037_minister_veena.jpg"
keywords: []
---

# #nipha|ആരോഗ്യ വകുപ്പിന് കൈയടി ;  ആദ്യ നിപ രോഗി പോസിറ്റീവാണെന്ന്  കണ്ടെത്തുന്നത് അപൂര്‍വ നേട്ടം 

> **Lead Summary:** **കോഴിക്കോട് :**ജില്ലയിലെ നിപ രോഗ ബാധയില്‍ ആദ്യ (ഇന്‍ഡക്‌സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസ്സുകാരന്റെ പരിശോധന ഫലം ലഭ്യമായത് പിന്നില്‍ ആരോഗ്യ വകുപ്പിന്റെ് പ്രശംസനീയമായ പ്രവര്‍ത്തനമാണെന്ന് വിലയിരുത്തല്‍. ആദ്യത്തെ കേസ്് നിപ പോസിറ്റീവ് ആണെന്ന് എന്‍ ഐ വി പൂനെയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.

## Article Content

**കോഴിക്കോട് :**ജില്ലയിലെ നിപ രോഗ ബാധയില്‍ ആദ്യ (ഇന്‍ഡക്‌സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസ്സുകാരന്റെ പരിശോധന ഫലം ലഭ്യമായത് പിന്നില്‍ ആരോഗ്യ വകുപ്പിന്റെ് പ്രശംസനീയമായ പ്രവര്‍ത്തനമാണെന്ന് വിലയിരുത്തല്‍. ആദ്യത്തെ കേസ്് നിപ പോസിറ്റീവ് ആണെന്ന് എന്‍ ഐ വി പൂനെയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.

ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്‌റ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തില്‍ രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്.

സ്വകാര്യ ആശുപത്രിയില്‍ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിന്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146651/finding-the-first-patient-positive-is-a-rare-incident)