---
title: "#ROUTE MAP| നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍  സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു"
english_title: "CHERUVANNOOR NATIVE ROUTE MAP HAS PUBLISHED "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146850/cheruvannoor-native-route-map-has-published"
published_at: "2023-09-16T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505af6b901a6_nipa.jpg"
keywords: []
---

# #ROUTE MAP| നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍  സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

> **Lead Summary:** **കോഴിക്കോട് : **നിപ സ്ഥിരീകരിച്ച 39 വയസ്സുകാരനായ ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂര്‍ ജമാഅത് മസ്ജിദിലെത്തി.

## Article Content

**കോഴിക്കോട് : **നിപ സ്ഥിരീകരിച്ച 39 വയസ്സുകാരനായ ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂര്‍ ജമാഅത് മസ്ജിദിലെത്തി.

ഉച്ചക്ക് യു കെ ചായക്കടയിലും വൈകീട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദര്‍ശനം നടത്തി. ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. സെപ്റ്റംബര്‍ ഒമ്പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.

അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതല്‍ 6 മണി വരെ ഫറോക്കിലെ ടി പി ആശുപത്രിയില്‍ലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോയി. സെപ്റ്റംബര്‍ 10 ന് വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയില്‍ ഫറോക്കിലെ ടി പി ആശുപത്രിയില്‍ ചെലവഴിച്ച് വീട്ടില്‍ തിരിച്ചെത്തി.

അന്നേ ദിവസം രാത്രി 9.20 മുതല്‍ സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12.30 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146850/cheruvannoor-native-route-map-has-published)