---
title: "#PSC EXAM|കോഴിക്കോട് കൂടുതല്‍ പി എസ് സി  പരീക്ഷകള്‍ മാറ്റി"
english_title: " More PSC The exam was changed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/147577/more-psc-the-exam-was-changed"
published_at: "2023-09-19T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509b65d07184_kpsc_photo.jpg"
keywords: []
---

# #PSC EXAM|കോഴിക്കോട് കൂടുതല്‍ പി എസ് സി  പരീക്ഷകള്‍ മാറ്റി

> **Lead Summary:** **കോഴിക്കോട് :** പി എസ് സി സെപ്റ്റംബര്‍ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്) (കാറ്റഗറി നമ്പര്‍ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും,തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറര്‍ (ഉറുദു, കന്നട) (കാറ്റഗറി നമ്പര്‍ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റി

## Article Content

**കോഴിക്കോട് :** പി എസ് സി സെപ്റ്റംബര്‍ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്) (കാറ്റഗറി നമ്പര്‍ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും,തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറര്‍ (ഉറുദു, കന്നട) (കാറ്റഗറി നമ്പര്‍ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റി

സെപ്റ്റംബര്‍ 21ന് നടത്താനിരുന്ന കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 160/22, 175/22-എന്‍ സി എ -ഈഴവ /തിയ്യ / ബില്ലവ ), വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 447/22), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (ഇംഗ്ലീഷ്, സംസ്‌കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 351/22,352/22, 359/22, 360/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

** സെക്യൂരിറ്റി നിയമനം **

കോഴിക്കോട് : ഗവ. ജനറല്‍ ആശുപത്രിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്മാരെ സെക്യൂരിറ്റി(പുരുഷന്‍മാര്‍) തസ്തികയില്‍ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിന്റ താല്‍ക്കാലികമായാണ് നിയമനം. പ്രായം 60 വയസ്സില്‍ താഴെ ആയിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സൈനിക/ അര്‍ധ സൈനിക വിമുക്ത ഭടന്‍ എന്ന് തെളിയിക്കുന്ന രേഖ (പ്രവൃത്തി പരിചയം അഭികാമ്യം) സെപ്റ്റംബര്‍ 26ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ മുമ്പില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2365367

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/147577/more-psc-the-exam-was-changed)