---
title: "#Wild boar|കായണ്ണയില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി"
english_title: "Wild boar dead body found in road "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/147960/wild-boar-dead-body-found-in-road"
published_at: "2023-09-21T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c054154c42_wild_pig.jpg"
keywords: []
---

# #Wild boar|കായണ്ണയില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

> **Lead Summary:** **ബാലുശ്ശേരി: **കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍ കണ്ടെത്തി. കരികണ്ടന്‍ പാറ ചെമ്പ്ര റോഡിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. ഏകദേശം മൂന്നു മാസം പ്രായമായ കാട്ടുപന്നിയാണ് ചത്തത്.

## Article Content

**ബാലുശ്ശേരി: **കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍ കണ്ടെത്തി. കരികണ്ടന്‍ പാറ ചെമ്പ്ര റോഡിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. ഏകദേശം മൂന്നു മാസം പ്രായമായ കാട്ടുപന്നിയാണ് ചത്തത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് എത്തുകയും വനം വകുപ്പ് - മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.

കൂടുതല്‍ പരിശോധനക്കായി സ്രവം ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജാനകിക്കാട്ടിലും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/147960/wild-boar-dead-body-found-in-road)