---
title: "#ACCIDENT|മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍കാറും ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച് വാഹനാപകടം ; രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "accident in meppayoor koonam vallikkavil "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148480/accident-in-meppayoor-koonam-vallikkavil"
published_at: "2023-09-23T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650edfa046663_accident.jpg"
keywords: []
---

# #ACCIDENT|മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍കാറും ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച് വാഹനാപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **മേപ്പയ്യൂര്‍ :** കൂനംവള്ളിക്കാവില്‍ വാഹനാപകടം. രണ്ട് പേര്‍ക്ക് പരിക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം.

## Article Content

**മേപ്പയ്യൂര്‍ :** കൂനംവള്ളിക്കാവില്‍ വാഹനാപകടം. രണ്ട് പേര്‍ക്ക് പരിക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം.

ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന കാറും മേപ്പയ്യൂരില്‍ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ഓട്ടോ തലകീഴയി മറഞ്ഞ നിലയിലാണ്.

കാറിന്റെ മുന്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്, നാട്ടുകാരാണ് പരിച്ചക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148480/accident-in-meppayoor-koonam-vallikkavil)