---
title: "CPI(M)| നന്മണ്ടയില്‍ നടന്ന ദുരൂഹ മരണങ്ങള്‍  അന്വേഷിക്കണമെന്ന് സി.പി.ഐ.(എം)"
english_title: "Mysterious deaths in Nanmanda CPI(M) to investigate"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148486/mysterious-deaths-in-nanmanda-cpim-to-investigate"
published_at: "2023-09-23T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ee750a7342_cpm_photo.jpg"
keywords: []
---

# CPI(M)| നന്മണ്ടയില്‍ നടന്ന ദുരൂഹ മരണങ്ങള്‍  അന്വേഷിക്കണമെന്ന് സി.പി.ഐ.(എം)

> **Lead Summary:** നന്മണ്ട: ഗ്രാമ പഞ്ചായത്തിലെ പൊയില്‍താഴം ,കരിപ്പാലമുക്ക് എന്നി പ്രദേശങ്ങളില്‍ നടന്നിട്ടുള്ള ദുരൂഹ മരണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ.എം.മുപ്പറ്റക്കുന്ന് ബ്രാഞ്ച് ആവശ്യപ്പെട്ടു.

## Article Content

നന്മണ്ട: ഗ്രാമ പഞ്ചായത്തിലെ പൊയില്‍താഴം ,കരിപ്പാലമുക്ക് എന്നി പ്രദേശങ്ങളില്‍ നടന്നിട്ടുള്ള ദുരൂഹ മരണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ.എം.മുപ്പറ്റക്കുന്ന് ബ്രാഞ്ച് ആവശ്യപ്പെട്ടു.

നാല് വര്‍ഷം മുമ്പ് പൊയില്‍ താഴത്തെ പുതുക്കുളത്തില്‍ മരണപ്പെട്ട താഴയില്‍ മോഹനന്റെ മരണത്തിലും ദുരൂഹത നില്‍നില്‍ക്കെയാണ് രണ്ട് ദുരൂഹ മരണങ്ങള്‍ക്ക് കൂടി ജനം സാക്ഷിയാവേണ്ടി വന്നത്.

കഴിഞ്ഞ മാസം പൊയില്‍ താഴത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച വിഷ്ണു, കരിപ്പാല മുക്കില്‍ പുക്കാട് സ്വദേശി മരിച്ച നിലയില്‍ കണ്ടതെല്ലാം സംശയാസ്പദമായ മരണങ്ങളാണ്.

മരണം നടന്ന പ്രദേശങ്ങളിലെല്ലാം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണന കേന്ദ്രങ്ങള്‍ കൂടിയാണെന്നത് സംഭവങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായി കമ്മറ്റി അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148486/mysterious-deaths-in-nanmanda-cpim-to-investigate)