---
title: "#PSC| കണ്ടെയിന്‍മെന്റ് സോണ്‍ ;  പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം "
english_title: " Containment Zone; Change in PSC Exam Centers IN KOZHIKODE "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148493/containment-zone-change-in-psc-exam-centers-in-kozhikode"
published_at: "2023-09-23T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ef08d2f77d_PSC_PHOTO.jpg"
keywords: []
---

# #PSC| കണ്ടെയിന്‍മെന്റ് സോണ്‍ ;  പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം 

> **Lead Summary:** **കോഴിക്കോട്: **കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെപ്റ്റംബര്‍ 26ന് രാവിലെ 7.15 മുതല്‍ 9.15 വരെ ജില്ലയില്‍ നടത്തുന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 734/ 2022), സെക്യൂരിറ്റി ഗാര്‍ഡ്/ സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2, വാച്ചര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 745/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (എക്‌സ് സര്‍വീസ് മെന്‍ ഓണ്‍ലി)(കാറ്റഗറി നമ്പര്‍ 241/ 2022, 242/ 2022, 540/ 2022 ) എന്നീ തസ്തികളിലേക്കുള്ള കോഴിക്കോട് ജില്ലയിലെ ജി. എച്ച്.എസ്.എസ് ബേപ്പൂര്‍(സെന്റര്‍ ഒന്ന്), ജി. എച്ച്.എസ്.എസ് ബേപ്പൂര്‍(സെന്റര്‍ രണ്ട്) എന്നീ രണ്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് മാറ്റം.

## Article Content

**കോഴിക്കോട്: **കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെപ്റ്റംബര്‍ 26ന് രാവിലെ 7.15 മുതല്‍ 9.15 വരെ ജില്ലയില്‍ നടത്തുന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 734/ 2022), സെക്യൂരിറ്റി ഗാര്‍ഡ്/ സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2, വാച്ചര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 745/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (എക്‌സ് സര്‍വീസ് മെന്‍ ഓണ്‍ലി)(കാറ്റഗറി നമ്പര്‍ 241/ 2022, 242/ 2022, 540/ 2022 ) എന്നീ തസ്തികളിലേക്കുള്ള കോഴിക്കോട് ജില്ലയിലെ ജി. എച്ച്.എസ്.എസ് ബേപ്പൂര്‍(സെന്റര്‍ ഒന്ന്), ജി. എച്ച്.എസ്.എസ് ബേപ്പൂര്‍(സെന്റര്‍ രണ്ട്) എന്നീ രണ്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് മാറ്റം.

ഈ പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ ആയതിനാല്‍ സെന്റര്‍ ഒന്നില്‍ (രജിസ്റ്റര്‍ നമ്പര്‍ - 1132790- 1133009) നടക്കേണ്ട പരീക്ഷ കുറ്റിച്ചിറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലസ് ടു വിഭാഗത്തില്‍ നടക്കും.

സെന്റര്‍ രണ്ടില്‍ നടക്കേണ്ട പരീക്ഷ(രജിസ്റ്റര്‍ നമ്പര്‍ 1133010- 1133229) കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

പരീക്ഷാ സമയത്തില്‍ മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായി അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148493/containment-zone-change-in-psc-exam-centers-in-kozhikode)