---
title: "#Pinarayi|കാസര്‍കോഡ് വിവാദം ;തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുമെന്ന് മുഖ്യമന്ത്രി"
english_title: "CM pinarayi vijayan response about kasarkode controversy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148511/cm-pinarayi-vijayan-response-about-kasarkode-controversy"
published_at: "2023-09-23T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650efc7b5a239_pinarayi_vijayan.jpg"
keywords: []
---

# #Pinarayi|കാസര്‍കോഡ് വിവാദം ;തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **ബാലുശ്ശേരി: **കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത് വി്ട്ടത്.

## Article Content

**ബാലുശ്ശേരി: **കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത് വി്ട്ടത്.

സഹകരണ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയില്‍ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്.

ഒരു തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളിങ്ങനെ വാര്‍ത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല.വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു ചിത്രമുണ്ടാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോഡ് ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148511/cm-pinarayi-vijayan-response-about-kasarkode-controversy)