---
title: "#Modi|മോദി സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കിയെന്ന് ബിജെപി നേതാവ് അഡ്വ.വി.പി.ശ്രീപത്മനാഭന്‍"
english_title: "BJP LEADER VP SREENIVASAN AT ULLIYERI"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148696/bjp-leader-vp-sreenivasan-at-ulliyeri"
published_at: "2023-09-24T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6510408a3edf6_VP_SREENIVASAN_BJP.jpg"
keywords: []
---

# #Modi|മോദി സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കിയെന്ന് ബിജെപി നേതാവ് അഡ്വ.വി.പി.ശ്രീപത്മനാഭന്‍

> **Lead Summary:** **ബാലുശ്ശേരി:** രാജ്യത്ത് സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ വിപ്‌ളവം സൃഷ്ടിച്ച് കൊണ്ടും രാഷ്ട്രീയ രംഗത്ത് സ്ത്രീ ശാക്തീകരണം സമ്പൂര്‍ണ്ണമായി നടപ്പാക്കി കൊണ്ടും ആദരണീയനായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ലോക സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കുന്ന നിയമം ഭാരതത്തെ ലോക രാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.വി.പി.ശ്രീപത്മനാഭന്‍ പറഞ്ഞു.

## Article Content

**ബാലുശ്ശേരി:** രാജ്യത്ത് സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ വിപ്‌ളവം സൃഷ്ടിച്ച് കൊണ്ടും രാഷ്ട്രീയ രംഗത്ത് സ്ത്രീ ശാക്തീകരണം സമ്പൂര്‍ണ്ണമായി നടപ്പാക്കി കൊണ്ടും ആദരണീയനായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ലോക സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കുന്ന നിയമം ഭാരതത്തെ ലോക രാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.വി.പി.ശ്രീപത്മനാഭന്‍ പറഞ്ഞു.

ബി.ജെ.പി. ഉള്ളിയേരി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വര്‍ഷത്തിലധികമായി രാജ്യത്തെ സ്ത്രീ ജനങ്ങളെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക സഭയിലും നിയമസഭയിലും സംവരണം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ബി.ജെ.പിയുടെ വാഗ്ദാനം നടപ്പാക്കി കൊണ്ട് രാജ്യത്തെ സ്ത്രീ ജനങ്ങള്‍ക്ക് ബിജെപി നല്‍കിയ ഉറപ്പ് പാലിച്ചു.

ഇത് ബിജെപിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും മൂല്യാധിഷ്ഠിത രാഷ്ട്രീയയുമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം പാസാക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രയത്‌നിച്ച യശ:ശരീരയായ സുഷമ സുരാജ് ഉള്‍പ്പെടെയുള്ള വനിതാ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നുവെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആദ്യത്തെ സമ്മേളനത്തില്‍ തന്നെ ഈ നിയമം പാസാക്കിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട അദ്ധ്യക്ഷം വഹിച്ചു. ജില്ല സെക്രട്ടറി ഷൈനി ജോഷി, എസ്. എല്‍.കിഷോര്‍കുമാര്‍, രാജേഷ് പുത്തഞ്ചേരി, രാജേന്ദ്രന്‍ കുളങ്ങര, സോമന്‍ നമ്പ്യാര്‍ അഴകത്ത്, പി.കെ. ശാന്ത, പ്രകാശന്‍ പാലോളി, കാഞ്ചന സുരേഷ്, രജനീഷ് നിടുമ്പ്രത്ത്, ബാലന്‍ വള്ള്യാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148696/bjp-leader-vp-sreenivasan-at-ulliyeri)