---
title: "കോണ്‍ഗ്രസ് നേതാവ്  മുറ്റോളി മുകുന്ദന്‍  അന്തരിച്ചു"
english_title: "congress leader muttoli mukundan master "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148705/congress-leader-muttoli-mukundan-master"
published_at: "2023-09-24T20:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651048710fea4_mukundan_master.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ്  മുറ്റോളി മുകുന്ദന്‍  അന്തരിച്ചു

> **Lead Summary:** **അത്തോളി : **അന്നശ്ശേരി മുറ്റോളി മുകുന്ദന്‍ അന്തരിച്ചു. വിജയലക്ഷ്മി യുപി സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപകനായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.

## Article Content

**അത്തോളി : **അന്നശ്ശേരി മുറ്റോളി മുകുന്ദന്‍ അന്തരിച്ചു. വിജയലക്ഷ്മി യുപി സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപകനായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തലക്കുളത്തൂര്‍ മണ്ഡലം പ്രസിഡന്റ്, കാരന്നൂര്‍ സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് വൈസ്പ്രസിഡന്റ് അധ്യാപക സംഘടന (KAPTA) ശാഖാ പ്രസിഡന്റ് എസ്എന്‍ഡിപി തലക്കുളത്തൂര്‍ ശാഖ പ്രസിഡന്റ്, ശ്രീ.മനത്താനത്ത് ക്ഷേത്രം ട്രസ്റ്റി മെമ്പര്‍, ദീര്‍ഘകാലം സെക്രട്ടറി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.

അന്നശ്ശേരി അംഗനവാടിക്ക് 5സെന്റ് ഭൂമി സൗജന്യമായി നല്‍കി. അന്നശ്ശേരിപാലം, ശ്രീനാരായണ മന്ദിരം എന്നീ നിര്‍മ്മാണതിന്ന് നേതൃത്വം നല്‍കിയത് ഉള്‍പ്പെടെ നാടിന്റെ വികസനത്തിനായി, ഒട്ടനവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ : രാധ ചെമ്മലപ്പുറത്ത് **മക്കള്‍ :** ആശ്രയ (കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ്), ബാബുരാജ്(ശ്രീലക്ഷമി ജ്വല്ലേര്‍സ് )സുഗത ലക്ഷ്മി സുരേഷ് ബാബു, ജ്യോതി രാജ് (പാപന്‍സ് കഫെ, എസ് എന്‍ കോളേജ്). **മരുമക്കള്‍ :**സുഷ ബാബുരാജ്, സുരേഷ് ബാബു (വിന്റെജ് ഹൈറ്റ്‌സ്, ഒറ്റപ്പാലം) **സഹോദരങ്ങള്‍ : **പരേതരായ മേജര്‍ ഗോവിന്ദന്‍, വള്ളില്‍ ശ്രീമതി. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148705/congress-leader-muttoli-mukundan-master)