---
title: "FAMILY MEET|പുത്തഞ്ചേരി വെളുത്താടത്ത് കുടുംബ സംഗമവും  സ്‌നേഹാദരവും സംഘടിപ്പിച്ചു"
english_title: "PUTHENCHERI VELUTHHATATH FAMILY MEET "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148773/puthencheri-veluthhatath-family-meet"
published_at: "2023-09-25T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65110d247f8a2_VELUTHHADATH_FAMILY.jpg"
keywords: []
---

# FAMILY MEET|പുത്തഞ്ചേരി വെളുത്താടത്ത് കുടുംബ സംഗമവും  സ്‌നേഹാദരവും സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി: **ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് കുടുംബ സംഗമവും സ്‌നേഹാദരവും സംഘടിപ്പിച്ചു.

## Article Content

**അത്തോളി: **ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് കുടുംബ സംഗമവും സ്‌നേഹാദരവും സംഘടിപ്പിച്ചു.

ചടങ്ങില്‍ സഹീര്‍ യൂസുഫ് പുറക്കാട്ടിരി അധ്യക്ഷനായി. കുടുംബാംഗങ്ങളില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.അബൂബക്കര്‍ കിനാലൂര്‍, ഹാഫിള് മുഹമ്മദ് സഫ് വാന്‍, വിവിധ മേഖലകളില്‍ മികവു തെളിയിച്ച മുഹമ്മദ് ഹനൂന്‍ എന്നിവരെ ആദരിച്ചു.

വി.എം അലി, വി.അബ്ദുറഹിമാന്‍, വി.ഹംസ, കെ.എം മുഹമ്മദ്, എം.മജീദ്, മുഹമ്മദ് കാരാമ്പ്ര, വി.നവാസ്, ജാസ്മിന്‍ അലി പുത്തഞ്ചേരി സംസാരിച്ചു. വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148773/puthencheri-veluthhatath-family-meet)