---
title: "#TRAFIC BAN |പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു"
english_title: "TRAFIC BAN IN PERAMBRA- CHEMBRA ROAD "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148860/trafic-ban-in-perambra-chembra-road"
published_at: "2023-09-25T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65114c168c6bc_ROAD_BAN.jpg"
keywords: []
---

# #TRAFIC BAN |പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **ബാലുശ്ശേരി:** പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

## Article Content

**ബാലുശ്ശേരി:** പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ചെമ്പ്ര ഭാഗത്ത് നിന്ന് പേരാമ്പ്രക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചെമ്പ്ര തനിയോട്-പൈതോത്ത് റോഡ് വഴി പോകേണ്ടതാണ്.

** ജല്‍ജീവന്‍ മിഷന്‍ അഭിമുഖം **

കോഴിക്കോട് : നിപ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ച, കോഴിക്കോട് ജല അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന് കീഴില്‍ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലെ ജല്‍ജീവന്‍ മിഷന്‍ താല്‍ക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ നടക്കും.

ക്വാളിറ്റി മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ (കെമിസ്റ്റ്/ബാക്റ്റീരിയോളജി) തസ്തികളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 25ന് രാവിലെ 11നും സാംപ്ലിംഗ്് അസി. അഭിമുഖം സെപ്റ്റംബര്‍ 26ന് രാവിലെ 11നും മലാപ്പറമ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ നടക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2374570

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148860/trafic-ban-in-perambra-chembra-road)