---
title: "#KELTRONE|കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത  സൗജന്യ കോഴ്‌സുകള്‍"
english_title: "Vocational at Keltron Free courses"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148877/vocational-at-keltron-free-courses"
published_at: "2023-09-25T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65115d1c17dfd_keltrone.jpg"
keywords: []
---

# #KELTRONE|കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത  സൗജന്യ കോഴ്‌സുകള്‍

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മുതല്‍ നാലു മാസം വരെയുള്ള സൗജന്യ കോഴ്സുകളാണ്. വിവിധ ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലാണ് പരിശീലനം.

## Article Content

**കോഴിക്കോട്: **സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മുതല്‍ നാലു മാസം വരെയുള്ള സൗജന്യ കോഴ്സുകളാണ്. വിവിധ ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലാണ് പരിശീലനം.

നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പെന്‍ഡും നല്‍കും. വിജയികളെ തൊഴില്‍ സജ്ജരാക്കുന്നതിനൊപ്പം പ്ലേസ്മെന്റ് സഹായവും നല്‍കും. അപേക്ഷകള്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് കോഴിക്കോട് എന്ന വിലാസത്തില്‍ ഒക്ടോബര്‍ പത്തിനകം ലഭിക്കണം.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളും ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കോപ്പിയും ഫോട്ടോയും ഹാജരാക്കണം. ഫോണ്‍: 04952301772, 999549396

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148877/vocational-at-keltron-free-courses)