---
title: "#KHADHI|ഗാന്ധി ജയന്തി വാരാഘോഷം ; ബാലുശ്ശേരി അറപ്പീടികയിലെ  ഖാദി സെന്ററില്‍ 30%  റിബേറ്റ്"
english_title: "Gandhi Jayanti week celebration; 30% Rebate at Khadi Center in Balusherry Arapeetika"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148887/gandhi-jayanti-week-celebration-30-rebate-at-khadi-center-in-balusherry-arapeetika"
published_at: "2023-09-25T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651166a49c50b_KHADHI.jpg"
keywords: []
---

# #KHADHI|ഗാന്ധി ജയന്തി വാരാഘോഷം ; ബാലുശ്ശേരി അറപ്പീടികയിലെ  ഖാദി സെന്ററില്‍ 30%  റിബേറ്റ്

> **Lead Summary:** **ബാലുശ്ശേരി : **ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ് ലഭിക്കും.

## Article Content

**ബാലുശ്ശേരി : **ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ് ലഭിക്കും.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ കോഴിക്കോട് ചെറൂട്ടി റോഡില്‍ കോടതിക്കു സമീപത്തെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും, ബാലുശ്ശേരി അറപ്പീടിക, ബസ് സ്റ്റാന്റ് ബില്‍ഡിംഗ് കൊയിലാണ്ടി, വടകര പഴയ സ്റ്റാന്റ് ബില്‍ഡിംഗ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിലും, കല്ലാച്ചി, പേരാമ്പ്ര, പയ്യോളി, ഓര്‍ക്കാട്ടേരി എന്നിവിടങ്ങളില്‍ ഖാദി ബോര്‍ഡ് നടത്തുന്ന ഖാദി സൗഭാഗ്യ ഷോറൂമുകളിലും റിബേറ്റ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148887/gandhi-jayanti-week-celebration-30-rebate-at-khadi-center-in-balusherry-arapeetika)